സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. ജിദ്ദയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ആക്രമണം നടന്നത്. തിരിച്ചു നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക വക്താവ് അറിയിച്ചു. കോൺസുലേറ്റിലെ സെക്യൂരിറ്റി ഗാർഡിലെ ഒരു ജീവനക്കാരനാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ഒരാൾ.
കോണ്‍സുലേറ്റിന് സമീപം കാറിൽ വന്നിറങ്ങിയയാൾ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരസ്പരമുള്ള വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. അമേരിക്കക്കാര്‍ക്ക് ആര്‍ക്കും ആക്രമണത്തില്‍ പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്ക മേഖല പൊലീസ് അറിയിച്ചു