ഒരേസമയം അഞ്ച് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്ളാഗ് ഓഫ് ചടങ്ങ് മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനിലായിരുന്നു നടന്നത്. രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഇത്തവണ മദ്ധ്യപ്രദേശിന് ലഭിച്ചത്. അതേസമയം ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ലഭിച്ചു. ഇതിന് പുറമെ കര്‍ണാടകയ്ക്ക് ലഭിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫും ഇന്ന് നടന്നു.
റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, ഖജുരാഹോ-ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേ ഭാരത് എക്സ്പ്രസ്, മഡ്ഗാവ്-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്, ധാര്‍വാഡ്-ബാംഗ്ലൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, റാഞ്ചി-പട്ന വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തത്.
ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇത് ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ആണ്. ബീഹാറിലെയും ജാര്‍ഖണ്ഡിലെയും യാത്രക്കാരുടെ കാത്തിരിപ്പിനും വിരാമമായി. ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും ഒരേസമയം ആദ്യ ട്രെയിന്‍ ലഭിക്കുകയാണ്. ജഹാനാബാദ്, ഗയ, ബര്‍കകാന, കോഡെര്‍മ, ഹസാരിബാഗ് ടൗണ്‍, മെസ്ര വഴി ഈ ട്രെയിന്‍ സര്‍വീസ് നടത്തും.പട്നയ്ക്കും റാഞ്ചിക്കുമിടയിലുള്ള ദൂരം വെറും 6 മണിക്കൂര്‍ കൊണ്ട് ഈ ട്രെയിന്‍ മറികടക്കും. കര്‍ണാടകയ്ക്ക് രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ ആണ് ലഭിക്കുന്നത്. ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ കര്‍ണാടകയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇപ്പോള്‍ ധാര്‍വാഡ്-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തും. ധാര്‍വാഡ്, ഹുബ്ബള്ളി, ദാവന്‍ഗെരെ എന്നിവയെ തലസ്ഥാനമായ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നതിന് ഈ ട്രെയിന്‍ സഹായിക്കും.