ഹോളിവുഡ് നടൻ ലെവ് പാൾട്ടർ അന്തരിച്ചു. 94 വയസ്സായിരുന്നു. ശ്വാസകോശ അർബുദം ബാധിച്ചായിരുന്നു മരണം. ജെയിംസ് കാമറൂൺ ചിത്രം ടൈറ്റാനക്കിലൂടെയാണണ് ലെവ് പാൾട്ടർ ശ്രദ്ധനേടുന്നത്. ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കിലെ ഇസിഡോര്‍ സ്‌ട്രോസ് എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാ ലോകത്ത് പാള്‍ട്ടര്‍ അറിയപ്പെടുന്നത്. ടൈറ്റാനിക് ദുരന്തത്തിൽ ദാരുണമായി മരിച്ച 1500 പേരിൽ ഒരാളായ റിട്ടെയിൽ വ്യവസാസിയായി ഇസിഡോർ സ്‌ട്രോസിനെയാണ് പാൾട്ടർ അവതരിപ്പിച്ചത്.
1967 മുതൽ പാൾട്ടർ സിനിമാ രംഗത്ത് സജീവമാണ്. കൂടാതെ നിരവധി ടി.വി ഷോകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഫസ്റ്റ് മണ്ടേ ഇന്‍ ഒക്ടോബര്‍, ദി ഫ്‌ളൈയിങ് നണ്‍, എല്‍.എ. ലോ, ഹില്‍ സ്ട്രീറ്റ് ബ്ലൂസ് മുതലായവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍.
ടൈറ്റാനിക്കിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന പാൾട്ടർ ആർട്ട് സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. 2013-ൽ വിരമിച്ചു. അഭിനേതാക്കളായ സിസലി സ്‌ട്രോങ്, ഡോൺ ചെഡിൽ, എഡ് ഹാരിസ് എന്നിവർ അദ്ദേഹത്തിന്റെ വിദ്യാർഥികളിൽ ചിലരാണ്. പങ്കാളിയായ നാൻസി 2020 ൽ മരിച്ചു.