ടെക്സാസിലെ സാന്‍ അന്റോണിയോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ചയാണ്
സംഭവം നടന്നത്. ലോസ് ഏഞ്ചൽസിൽ നിന്ന് ടെക്‌സാസിലെ സാൻ അന്റോണിയോയിൽ എത്തിയ ഡെൽറ്റ എയർ ലൈൻസ് വിമാനം എഞ്ചിനിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഡെൽറ്റ എയർ ലൈൻസ് ദുഃഖം രേഖപ്പെടുത്തി. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് പ്രവർത്തനങ്ങളിൽ സഹായിക്കാൻ നിരവധി വിമാനക്കമ്പനികൾ കരാർ നൽകുന്ന യൂണിഫി ഏവിയേഷൻ എന്ന കമ്പനിയിലാണ് വിമാനത്താവളത്തിലെ ജീവനക്കാരൻ ജോലി ചെയ്തിരുന്നത്. ജീവനക്കാരന്റെ പേരുൾപ്പെടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സാൻ അന്റോണിയോ അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരുമാണ് വെള്ളിയാഴ്ച വൈകിട്ടോടെ ജീവനക്കാരന്റെ മരണത്തിൽ ആദ്യം പ്രതികരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങളുള്ള പ്രാഥമിക റിപ്പോർട്ട് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം അലബാമയിൽ എയർപോർട്ട് ജീവനക്കാരനെ വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങിയ നിലയിൽ സമാനമായ സംഭവം ഉണ്ടായിരുന്നു.