പ്രശസ്ത സംവിധായകനും, തിരക്കഥാകൃത്തും, അഭിനേതാവുമായ ശരത് കോവിലകത്തിന്റെ നേതൃത്വത്തിൽ അബുദാബി മലയാളീസ് ആക്ടിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ ഫിലിം ഈവന്റ് പ്രസിഡന്റ് ഫിറോസ് മറയംകുന്നത്ത്, ശരത് കോവിലകം എന്നിവരെ മൊമന്റോ നൽകി ആദരിച്ചു. പ്രവാസ ലോകത്തെ കലാകാരന്മാരെ ഒരുമിച്ചു ചേർത്ത് കൊണ്ട് അബുദാബി മലയാളിസ് ആർട്സ് ക്ലബ്ബ് രൂപീകരിക്കുമെന്ന് സംഘടകർ അറിയിച്ചു.
വിദ്യ നിഷേൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഎംവി ഫത്താഹ് സ്വാഗതവും റാഷിദ് ഹമീദ് നന്ദിയും പറഞ്ഞു. മമ്മിക്കുട്ടി, ശ്രീജ, ഷഫാന, സുമോദ്, ഷാനു ആശംസകൾ അറിയിച്ചു. ഷക്കീബ്, നാദിയ, മുബാറക്, മിഥുൻ, രാജി, ജുബൈർ തുടങ്ങിയവരും പങ്കെടുത്തു.