തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഇടയ്ക്കാട് സ്വദേശി നിഹാല്‍ ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാരശേഷി ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ നായ ആക്രമിച്ചപ്പോൾ ഒന്നു നിലവിളിക്കാൻ പോലും കുഞ്ഞിന് കഴിഞ്ഞില്ല.
അഞ്ച് മണിയോടെയാണ് ഇന്നലെ കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. എന്നും വീട്ടുകാരുടെ കണ്ണുവെട്ടിച്ചു റോഡിൽ ഓടാറുള്ള നിഹാലിനെ വീട്ടിൽ തിരികെ എത്തിച്ചിരുന്നത് കൂട്ടുകാർ ആയിരുന്നു. തിരികെവരാൻ വൈകിയപ്പോൾ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മറ്റൊരു വീടിന് സമീപം കുട്ടിയെ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്.
തലശ്ശേരി ജനറല്‍ ആശുപത്രിയിൽ പോസ്റ്റ് മോര്‍ട്ടം നടപടികൾക്ക് മൃതദേഹം ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള നൗഷാദ് മകന്‍റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.