എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വെറുതേയങ്ങ് റിപ്പോര്‍ട്ട് വരില്ല. ഗൂഢാലോചനയില്‍ പങ്കാളികൾ ആരൊക്കെയാണോ അവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ മാധ്യമങ്ങള്‍ക്കെതിരേയുള്ള നടപടികളുമായി കേസിനെ താരതമ്യംചെയ്യേണ്ട. അതിന് ഇതുമായി യാതൊരു ബന്ധവുമില്ല. എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്താന്‍ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാല്‍ മുമ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ? ഇനിയും ഉള്‍പ്പെടുന്ന നിലയാണ് ഉണ്ടാവുക, സംശയം വേണ്ട’, സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞു.
മാര്‍ക്ക് ലിസ്റ്റിനെ പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പി എം ആര്‍ഷോയുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മഹാരാജാസ് കോളജ് അധ്യാപകന്‍ വിനോദ് കുമാറാണ് ഒന്നാം പ്രതി. തെറ്റായ റിസള്‍ട്ട് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകന്‍ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിന്‍സിപ്പല്‍ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറില്‍ പറയുന്നു.