കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയായി മത്സരിച്ച നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക് മാറുന്നു. സംവിധായകൻ രാജസേനനു പിന്നാലെ നടൻ ഭീമൻ രഘുവും സി.പി.എമ്മിലേക്ക് എത്തുന്നത്. ബി.ജെ.പിയിലുള്ള കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനായില്ല. അതിന് അവസരവും ലഭിച്ചില്ല. രഷ്ട്രീയ പ്രവർത്തനം ഏറെ ഇഷ്ടപ്പെട്ടിട്ടാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാൽ മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് നേരിട്ടതായും നടൻ പറഞ്ഞു.