ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം ഐപിഎല്‍ കിരീടം എംഎസ് ധോണിക്ക് സമര്‍പ്പിക്കുന്നതായി രവീന്ദ്ര ജഡേജ. മഴയെ തുടര്‍ന്ന് വിജയലക്ഷ്യം വെട്ടിക്കുറച്ച മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 15 ഓവറില്‍ 171 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ 13 റണ്‍സ് ആണ് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മയുടെ അവസാന രണ്ട് പന്തില്‍ ജഡേജ ഒരു സിക്‌സും ഫോറും പറത്തുകയായിരുന്നു.
നേരത്തെ മഴ മൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സ് വമ്പൻ സ്‌കോറാണ് അടിച്ചുകൂട്ടിയത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് ഗുജറാത്ത് ബാറ്റർമാർ അടിച്ചുകൂട്ടിയത്. ടോസ് നഷ്‌ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ഗുജറാത്ത് തങ്ങൾക്ക് കിട്ടിയ അവസരം മുതലാക്കി. ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ആനുകൂല്യം കൂടി മുതലെടുത്ത അവർ ചെന്നൈയ്ക്ക് മുൻപിൽ ഉയർത്തിയത് റെക്കോർഡ് സ്‌കോറായിരുന്നു.
കഴിഞ്ഞ വര്‍ഷം എംഎസ് ധോണിയും രവീന്ദ്ര ജഡേജയും തമ്മില്‍ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. 2022 ഐപിഎല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, എംഎസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയും നേതൃത്വ റോള്‍ രവീന്ദ്ര ജഡേജയ്ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ടൂര്‍ണമെന്റിന്റെ പാതി വഴിയില്‍ ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് തിരികെ നല്‍കി. ടീം മോശം പ്രകടനം തുടര്‍ന്ന സമയത്തായിരുന്നു അത്.