ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ തിരക്ക് വർധിക്കുകയാണ് വാരാന്ത്യം കൂടി ആയതോടെ കുട്ടികൾ പുസ്തകങ്ങളും മറ്റ് വർക്ക് ഷോപ്പുകളിലും മറ്റും പങ്കെടുക്കാനായി കൂട്ടത്തോടെ പുസ്തകോത്തവത്തിൽ എത്തുന്നുണ്ട്. സ്കൂളുകളിൽ നിന്നും പ്രവൃത്തിദിനങ്ങളിൽ കുട്ടികൾ രാവിലെ എത്തുന്നുണ്ട്. വായനോത്സവം നടക്കുന്ന എക്സ്പോ സെന്റർ മുഴുവൻ കുട്ടികൾ ചുറ്റിക്കറങ്ങി തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങലും വാങ്ങിയാണ് മടക്കം
ശനി ഞായർ ദിവസങ്ങളിൽ വൈകേന്നേരങ്ങളിൽ ആണ് കുട്ടികൾ ഏറെ എത്തുന്നത്. പുസ്തകസ്റ്റാളുകളിൽ ഇഷ്ടപുസ്തകവും അന്വേഷിച്ചാണ് മാതാപിതാക്കളോടൊപ്പം കുട്ടികളുടെ കറക്കം. പലർക്കും കോമിക് പുസ്തകങ്ങളോടാണ് താല്പര്യം. ഡിജിറ്റൽ വായനയുടെ കാലമാണെങ്കിലും കുട്ടികൾ പുസ്തകങ്ങളിലെ വായന ഇഷ്ടപ്പെടുന്നതായും പ്രസാധകർ പറയുന്നു