ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുക്കുന്ന യോഗ ഈ മാസം 13ന്, ലക്‌ഷ്യം ഗിന്നസ് വേൾഡ് റെക്കോർഡ്

ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ലോകത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പങ്കാളികളുടെ സഹകരണത്തോടെ ദുബായ് സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുക്കുന്ന യോഗ ഈ മാസം 13 ന് നടക്കും. പരിപാടിയിൽ 2,000 ലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3ന് വൈകിട്ട് 4ന് ദുബായ് സബീൽ പാർക്കിലെ ഫ്രെയിം ആംഫി തിയറ്ററിൽ ആണ് യോഗ നടക്കുന്നത്. പരിപാടി ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിടുന്നുണ്ട്.

ദുബായ് സ്‌പോർട്‌സ് കൗൺസിൽ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായാണ് ഗിന്നസ് ലോക റെക്കോർഡ് ഉദ്യമം കണക്കാക്കപ്പെടുന്നതെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ കമ്മ്യൂണിക്കേഷൻ വിഭാഗം സീനിയർ മീഡിയ ഓഫീസർ അഹമ്മദ് മുഹമ്മദ് നബിൽ പറഞ്ഞു. പാർക്കിന്റെ വിവിധ കവാടങ്ങളിൽ 200ലേറെ സന്നദ്ധപ്രവർത്തകർ പരിപാടി നിയന്ത്രിക്കും. വിശാലമായ പാർക്കിങ് സൗകര്യം ലഭ്യമാണ്. വേദിയിലെത്താനും തിരിച്ചുപോകാനും ദുബായ് മെട്രോയും ഉപയോഗിക്കാം.യോഗയുടെ മുന്നോടിയായി ഒട്ടേറെ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു. മൂവായിരത്തിലേറെ പേർക്ക് യോഗ പരിശീലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആണ് പാർക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

യോഗക്കായി എത്തുന്നവർക്ക് പ്രവേശനം സൗജന്യമായിരിക്കും. കുട്ടികളുൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം.
പങ്കെടുക്കാൻ താത്പര്യമുള്ളവർ https://fitze.ae/yoga-world-record/ എന്ന ലിങ്കിൽ പ്രവേശിച്ച് ഒാൺലൈനായോ ഓൺസൈറ്റ് കൗണ്ടറുകളിലോ റജിസ്റ്റർ ചെയ്യാം. സബീൽ പാർക്കിൽ വൈകിട്ട് 4 ന് യോഗയ്ക്ക് മുന്നോടിയായുള്ള വിനോദ പരിപാടികള്‍ ആരംഭിക്കും. സൂര്യാസ്തമനത്തിന് ശേഷം എല്ലാവർക്കും പങ്കെടുക്കാവുന്ന 60 മിനിറ്റ് യോഗ സെഷനും ഉണ്ടായിരിക്കും. യോഗ ചെയ്യാനുള്ള പായകൾ സംഘാടകർ നൽകും. പങ്കെടുക്കുന്നവർക്ക് ഇവ തിരികെ കൊണ്ടുപോവാനും സാധിക്കും.

ശബരിമലയിൽ നടന്നത് സ്വർണക്കൊള്ള; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടന്നത് സ്വർണക്കൊള്ളയെന്നും ഹൈക്കോടതിയുടെ പരാമർശം. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കണമെന്ന്...

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ‘ഓ ഗോൾഡി’ന്

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്‌മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 ൻ്റെ ഭാഗമായി നടന്ന അവാർഡ് വേദിയിൽ സി.ഇ.ഓ....

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...