കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചു. സുരക്ഷ വിലയിരുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് മേധാവി ടി കെ വിനോദി കുമാറിന്റെ റിപ്പോര്‍ട്ടിലാണ് ഭീഷണിയുടെ വിവരങ്ങളും സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് കെ സുരേന്ദ്രന് ഭീഷണി സന്ദേശം ലഭിച്ചെന്നാണ്റി പ്പോര്‍ട്ടിലുള്ളത്. എറണാകുളം സ്വദേശി ജോൺസന്റെ പേരിലാണ് കത്ത് വന്നത്. കെ സുരേന്ദ്രന്‍ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറി. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ വൈകിട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്.
അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായും റിപോർട്ടുകൾ ഉണ്ട്. സുരക്ഷാ സ്‌കീം ചോർന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഭീഷണി സന്ദേശം കൂടി വന്ന സാഹചര്യം കൂടി കണക്കിലെടുത്ത് വേണം കേരളത്തില്‍ പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷം പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നുണ്ട്.