തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നൃത്തസംവിധായകൻ രാജേഷ് മാസ്റ്റർ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. രാജേഷ് മാസ്റ്റര്‍ക്ക് സിനിമയ്ക്ക് അകത്തും ധാരാളം ശിഷ്യഗണങ്ങളുണ്ട് . സ്റ്റാര്‍നൈറ്റ് സ്റ്റേജ് ഷോകളുമായി ഒട്ടേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് . ചാനല്‍ ഷോകള്‍ക്ക് വേണ്ടി രാജേഷ് മാഷ് ചിട്ടപ്പെടുത്തിയ ചുവടുകൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മരണകാരണം അധികൃതർ പുറത്ത് വിട്ടിട്ടില്ല. നിരവധി സിനിമകൾക്ക് കൊറിയോഗ്രാഫിചെയ്ത അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകർ. ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്കയും നിരവധി താരങ്ങളും രാജേഷിന് ആദരാഞ്ജലി അർപ്പിച്ചു. നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. വിശ്വസിക്കാനാകുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ കുറിച്ചു.