വിനോദവും കൗതുകവും പകരുന്ന ദുബായ് ഗ്ലോബൽ വില്ലേജിൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകളോടെയുള്ള റമസാൻ സുഹൂർ ഏവർക്കും പ്രിയങ്കരമാവുമെന്ന് ഗ്ലോബൽ വില്ലജ് അധികൃതർ. 250-ലേറെ ഡൈനിങ് ആശയങ്ങളോടെയാണ് ഇവിടെ അതിഥികളെ സ്വീകരിക്കുന്നത്
ഇവിടുത്തെ റസ്റ്ററന്റുകൾ ആരോഗ്യകരമായ സുഹൂർ ഭക്ഷണത്തിന് ഉതകുന്നതാണ്. മിക്‌സ്ഡ് ഗ്രില്ലുകൾ മുതൽ ഷവർമ വരെ ലഭ്യമാവുന്ന നസീം ബെയ്റൂട്ട് അതിഥികൾക്ക് രുചികരമായ മിഡിൽ ഈസ്റ്റേൺ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം നൽകുന്നു. സുഹൂറിന് തുർക്കിയുടെ രുചി ആസ്വദിക്കാൻ തക്‌സിം റസ്റ്ററന്റ് സജീവമാണ്. ബുണ്ടൂ ഖാൻ റസ്റ്ററന്റ് അറബിക് സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ വരവേൽക്കാൻ തയാറായി നിൽക്കുന്നു. രുചികരമായ പാക്കിസ്ഥാൻ വിഭവങ്ങളും ഇവിടെ ലഭിക്കും. ബിഹാരി ബോട്ടി, ഹലീം, ഖീമ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന സുഹൂർ വിഭവങ്ങൾ യഥേഷ്ടം തിരഞ്ഞെടുക്കാം. ദുബായിലെ തുർക്കിയുടെ ആധികാരിക രുചികൾ നുകരാൻ സിറിയ പവലിയന് പുറത്ത് സ്ഥിതി ചെയ്യുന്ന ഫലാഫെൽ അൽ ഷാം കിയോസ്‌ക് സന്ദർശിക്കാം.
30-ലേറെ ഔട്ട്‌ലെറ്റുകൾ പലതരം മധുരപലഹാരങ്ങൾ, ഐസ്ക്രീം, പേസ്ട്രികൾ, കൂടാതെ പലഹാരങ്ങൾ തിരഞ്ഞെടുക്കാനാകും. ഹാപ്പിനസ് സ്ട്രീറ്റ് ആണ് ഭക്ഷണപ്രിയരുടെ മറ്റൊരു രുചികേന്ദ്രം. ടോം യം ഫ്രൈഡ് റൈസ് മുതൽ തായ് ചിപ്പികൾ വരെയുള്ള മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് സമൃദ്ധമായ സീഫുഡ് ശ്രേണിയുണ്ട്. ഗ്ലോബൽ വില്ലേജിലെ റെയിൽവേ മാർക്കറ്റ് മധുരമുള്ള സുഹൂർ കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടും. ഭക്ഷണത്തോടൊപ്പം സ്പെഷ്യൽ ബർഗറുകൾ പോലെയുള്ള ജനപ്രിയ ഭക്ഷണങ്ങൾ രുചിക്കാം. ഡൈനാമൈറ്റ് ചെമ്മീൻ കൂടാതെ 60 സെന്റീമീറ്റർ പിസ്സ സ്ലൈസ് പോലും ഇവിടെയുണ്ട്. എല്ലാവരെയും മികച്ചതും രുചികരവുമായ ഭക്ഷണം നൽകി തൃപ്തിപ്പെടുത്തുന്ന കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ് .
റമസാനിൽ വൈകിട്ട് 6 മുതൽ പുലർച്ചെ 2 വരെയാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശനം. ഏറ്റവും പുതിയ വിവരങ്ങൾ ഗ്ലോബൽ വില്ലേജിന്റെ സമൂഹമാധ്യമചാനലുകൾ വഴി ലഭിക്കും .