മക്ക കൊമേഴ്‌സ്യൽ സെന്റർ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്

പുണ്യനഗരിയായ മക്കയിലെ കൊമേഴ്‌സ്യൽ സെന്റർ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചു. സൗദിയിലെ പ്രമുഖ സ്ഥാപനമായ ഫെയ്‌റൂസ് ഡെവലപ്‌മെന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് മക്ക കൊമേഴ്‌സ്യൽ സെന്റർ പദ്ധതി ലുലു നടപ്പിലാക്കുന്നത്. മക്കയിലെ അബ്ദുല്ല അറെഫ് റോഡിലാണ് 250 ദശലക്ഷം റിയാൽ നിക്ഷേപമുള്ള പദ്ധതിയാണിത്. പദ്ധതി കൈമാറ്റ ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, അൽ ഫെയ്‌റൂസ് ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ചെയർമാൻ ഷെയ്ഖ് ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സൽമാൻ അൽ റഫായ് എന്നിവർ പങ്കെടുത്തു.

മക്കയിലെ വാണിജ്യ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ലുലു ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഷെയ്ഖ് ഇബ്രാഹിം ബിൻ അബ്ദുല്ല അൽ റിഫായി പറഞ്ഞു. മഹത്തായ പദ്ധതി യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ഇതിനായി അവസരം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി ഗവൺമെന്റിനും നന്ദി പറയുന്നുവെന്നും സൗദി ഭരണകൂടം നിക്ഷേപങ്ങളും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകുന്നതുവഴി മലയാളികളുൾപ്പെടെയുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

വിശുദ്ധ മക്ക സന്ദർശിക്കുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീർഥാടകർക്ക് അനുയോജ്യമായ രീതിയിലായിരിക്കും വാണിജ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. 200,000 ചതുരശ്ര അടിയുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് പദ്ധതിയുടെ മുഖ്യ സവിശേഷത.ഫുഡ് കോർട്ട്, ഫാമിലി എന്റർടൈൻമെന്റ് സെന്റർ, അന്തർദേശീയ പ്രശസ്തി നേടിയ റീട്ടെയിൽ ബ്രാൻഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നിർമ്മാണം പൂർത്തിയായ പദ്ധതി അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി കൈമാറ്റ ചടങ്ങിൽ സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, റീജിയണൽ റീജിയണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി എന്നിവരും സന്നിഹിതരായിരുന്നു.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...