ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് നേരെ ബോംബ് ആക്രമണം. വാകയാമ നഗരത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പാണ് നേതാവിന് നേരെ സ്‌മോക് ബോംബ് എറിഞ്ഞത് എന്നാണ് വിവരം. പ്രധാനമന്ത്രി കിഷിദയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വകയാമ നമ്പര്‍ 1 ജില്ലയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കിഷിദയുടെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉപരിസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രസംഗത്തിനിടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.