ഇടുക്കിയിൽ മൂന്നാർ ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അതേസമയം, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ മൃഗസ്നേഹികളുടെ സംഘടന തടസഹർജിയും സമർപ്പിച്ചു. മൃഗസ്നേഹികളുടെ സംഘടനയായ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്. പറമ്പികുളത്തേക്ക് അരികൊമ്പനെ മാറ്റുന്നതിനോട് സംഘടനയ്ക്ക് എതിർപ്പില്ല. കാട്ടിലേക്ക് മാത്രമേ അരിക്കൊമ്പനെ മാറ്റാവൂ എന്ന് വി. ചിദംബരേഷ് സുപ്രീം കോടതിയിൽ വാദിക്കും. കാട്ടിൽ സ്വതന്ത്രമായി ജീവിക്കാൻ അരിക്കൊമ്പനെ അനുവദിക്കണം എന്നാണ് സംഘടനയുടെ ആവശ്യം.
അരിക്കൊമ്പനുള്ള റേഡിയോ കോളര്‍ നാളെ എത്തിക്കും; കോളറെത്തുക അസമില്‍ നിന്ന് വിമാന മാര്‍ഗം
അസമിൽ നിന്ന് വിമാന മാർഗമാണ് റേഡിയോ കോളർ കൊണ്ട് വരുന്നത്. റേഡിയോ കോളർ നേരത്തെ ബെംഗളൂരുവിൽ നിന്ന് കൊണ്ട് വരാനായിരുന്നു തീരുമാനം.
ഹൈക്കോടതി വിധി നടപ്പാക്കാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അരിക്കൊമ്പനെ കാട്ടിൽ നിന്ന് മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് എന്നാണ് മൃഗസ്നേഹികളുടെ സംഘടനയുടെ ആശങ്ക.