കര്‍ണാടക ബിജെപിയില്‍ തർക്കം മുറുകുകയാണ്. മുദിഗരെയിലെ സിറ്റിംഗ് എംഎല്‍എ എം പി കുമാരസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ഇത്തവണ കുമാരസ്വാമിക്ക് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കുമാരസ്വാമിയുടെ രാജി. ലക്ഷ്മണ്‍ സാവഡി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജി വച്ചതിന് പിന്നാലെ ബിജെപി എംഎല്‍സി ആര്‍ ശങ്കറും പാര്‍ട്ടി വിട്ടിരുന്നു. പിന്നാലെ ആണ് കുമാരസ്വാമിയും രാജിവക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചപ്പോള്‍, മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. നാലാം യെദിയൂരപ്പ മന്ത്രിസഭയില്‍ 2019 മുതല്‍ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സാവഡിയും എംപി കുമാരസ്വാമിയും രാജി വച്ചതോടെ തർക്കം മുറുകുകയാണ്