ഇന്ത്യയിൽ നിയന്ത്രണമില്ലാതെ കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ10,158 കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഏഴു മാസത്തിനുശേഷമാണ് മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ഇന്നലെ 1115 പേർക്ക് മഹാരാഷ്ട്രയിൽ രോഗബാധയുണ്ടായതായാണ് റിപ്പോർട്ട്. ഒമ്പത് പേർ മരിച്ചു.
കേരളത്തിൽ നിലവിൽ ആക്റ്റീവ് രോഗികളുടെ എണ്ണം 16308 ആണ്. മാർച്ച് 1ന് ഇത് വെറും 475 ആയിരുന്നു
ഉത്സവ നാളുകൾ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിലാണ്. ആൾക്കൂട്ടവും തിരക്കും കൂടുന്ന ഉത്സവ സീസണുകളിൽ കോവിഡ് കേസുകൾ കൂടാറുണ്ടെന്നതാണ് കേരളത്തിലെ യാഥാർതാഥ്യം. പെരുന്നാളും വിഷുവും ഒന്നിച്ചെത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്.