രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 3,095 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പങ്കിട്ട ഡാറ്റ പ്രകാരം 15,208 സജീവമായ കേസുകകൾ നിലവിലുണ്ട്. ഡൽഹിയിൽ വ്യാഴാഴ്ച 295 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.
നിലവിൽ സജീവ കേസുകൾ 0.03 ശതമാനവും, രോഗമുക്തി നിരക്ക് 98.78 ശതമാനവുമാണ്. കോവിഡ് കേസുകളുടെ വ്യാപനത്തിൽ ഉത്തർപ്രദേശിൽ സർക്കാർ, സ്വകാര്യ ആശുപത്രികളെ ‘അലേർട്ട് മോഡിൽ’ ആക്കി. ഗോവയിലും ഗുജറാത്തിലുമായി രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഫ്ലുവൻസ എ സബ്-ടൈപ്പ് എച്ച് 3 എൻ 2 വൈറസ് മൂലമാണ് ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധവ് രേഖപ്പെടുത്തി. ഇന്ന് 765 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണ് നിലവിൽ വ്യാപിക്കുന്നത്. പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 20 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരണം ഉണ്ടായിട്ടുള്ളതില്‍ ചികിത്സയിൽ കഴിയുന്ന 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് കൂടുതലും മരണമടഞ്ഞത്.