വൈദ്യുത ഉൽപ്പന്നങ്ങളുടെ ആഗോള നിർമ്മാതാവും വിതരണക്കാരനുമായ ഹിമൽ ദുബൈയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. “നിങ്ങൾ മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ ജീവിതം മാറുന്നു” എന്ന വിഷയത്തിൽ ഒരു വട്ടമേശചർച്ചയും നടത്തി. ചർച്ചയിൽ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.
സെഞ്ച്വറി ഫിനാൻഷ്യൽ കോർപ്പറേറ്റ് അഫയേഴ്‌സ് ആൻഡ് സസ്റ്റൈനബിലിറ്റി ഡയറക്ടർ സമീറ ഫെർണാണ്ടസ്, മൾട്ടി-അവാർഡ് നേടിയ സ്പീക്കർ, ട്രാൻസ്ഫോർമേഷൻ NLP കോച്ച് ഡോ. ലോറെറ്റ സാൻഡേഴ്സ്, MEP മിഡിൽ ഈസ്റ്റ് ITP മീഡിയ ഗ്രൂപ്പ് എഡിറ്റർ അൽമാസ് തോലോട്ട്, സ്‌ക്രം മാസ്റ്റർ എമിറേറ്റ്‌സ് എൻബിഡി -എൻജിനീയർ. മൈത അൽബ്ലൂഷി, അമേരിക്കൻ സ്‌പെഷ്യാലിറ്റി ഫുഡ്‌സ് ഡയറക്ടർ ഷഹനാസ് ഹനീഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഹിമൽ ബിസിനസ് ഗ്ലോബൽ മേധാവി ശ്രീനിവാസ് ചെബ്ബി സ്വാഗതം പറഞ്ഞു. വനിതാദിനത്തിൽ ഈ ലോകത്തെ തുല്യതയുള്ളതാക്കാൻ ശ്രമിക്കുന്ന വനിതകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഹിമലിന് സന്തോഷമുണ്ടെന്നും ലോകത്തിൽ വനിതകളുടെ സംഭാവന ജീവിതത്തിന്റെ ഓരോ മേഖലയിലും ഓരോ നിമിഷവും ആഘോഷിക്കപ്പെടേണ്ടതുണ്ടെന്നും ശ്രീനിവാസ് ചെബി പറഞ്ഞു. ഹിമലിലെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഗ്ലോബൽ ഹെഡ് വിഭ തുസു ചർച്ച നിയന്ത്രിച്ചു. തുല്യതയ്‌ക്കായി ശബ്ദം ഉയർത്തുകയും യഥാർത്ഥ അർത്ഥത്തിലേക്ക് വെളിച്ചം വീശാൻ പ്രചോദിപ്പിക്കുന്ന വനിതാ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ അഭിമാനമുണ്ടെന്ന് വിഭ തുസു പറഞ്ഞു. പുരുഷന്മാരെ ഒരിക്കലും സൂപ്പർമാൻ എന്ന് വിളിക്കാത്തതിനാൽ സ്ത്രീകൾക്ക് ‘സൂപ്പർ വുമൺ’ ടാഗ് ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ചർച്ചയിൽ പങ്കെടുത്തവർ തങ്ങളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെച്ചു. നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവരാനുള്ള സ്ത്രീകളുടെ കഴിവുകളെ കുറിച്ചും, കഴിവുകൾ വികസിപ്പിക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച നടന്നു സമത്വം, വൈവിധ്യം, ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവയെല്ലാം ചർച്ചകൾക്ക് വിഷയങ്ങളായി.