ഒന്നിച്ചിരുന്ന് മികച്ചവരാകാനായി യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈനർമാരുടെ കൂട്ടായ്മയായ വര യു.എ.ഇ സംഘടിപ്പിച്ച ആർട്ടെക്സ് 2023 ദുബായിൽ അരങ്ങേറി. വ്യത്യസ്ത സെഷനുകളോടെ നടന്ന ഏകദിന പരിപാടിയിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള അഞ്ഞൂറോളം ഗ്രാഫിക് -അച്ചടി- പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രതിനിധികൾ ആവേശത്തോടെ പങ്കെടുത്തു.
കാലിഗ്രഫിയുടെ പ്രസക്തി എന്ന വിഷയത്തിൽ ഖലീലുള്ള ചെമ്മനാട്, ഡിസൈനറുടെ ആരോഗ്യ ശീലങ്ങൾ എന്ന സെമിനാറിൽ ഓർത്തോ വിദഗ്ദ്ധൻ ഡോ:വിജയ് രവി വർമ്മ, നേത്രരോഗ വിദഗ്തൻ ഷഹീൻ അലി, സോളോ വിഡിയോഗ്രഫിയുടെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സുൽത്താൻ ഖാൻ, പുതിയ കാലഘട്ടത്തിലെ ഡിസൈനിംഗ് ടൂളുകൾ എന്ന സെഷനിൽ ജിയോ ജോൺ മുള്ളൂരും ഇൻഡസ്ട്രിയൽ മേഖലയിൽ ഡിസൈനറുടെ സാധ്യതകളെ കുറിച്ച് ബോളിവുഡ് ആർട്ട് ഡയറക്ടർ സലീം മൻസിലും ഡിസൈനേർമാരുടെ തൊഴിൽ ഇടങ്ങളിലെ നിയമങ്ങളെ കുറിച്ച് അഡ്വ: ശമീൽ ഉമറും ഫോട്ടോഗ്രാഫിയെ കുറിച് നൗഫൽ പെരിന്തൽമണ്ണയും, വീഡിയോ അനിമേഷൻ, പ്രൊമോഷൻ തുടങ്ങിയ വിഷയത്തിൽ അനസ് റംസാനും, റിയാസ് നൗഫൽ സ്ക്രാപ്പ് മല്ലുവും പരിപാടിയിൽ സംവദിച്ചു. കൂടാതെ ഗോൾഡ് എഫ് എം ആർ ജെ വൈശാഖും മ്യൂസിക് ഡയറക്ടർ റിയാസ് ഷാ യും പങ്കെടുത്തു.
ആർടെക്സ്സിൽ അംഗങ്ങൾക്കുള്ള ആകർഷകമായ കിറ്റുകൾ വിതരണം ചെയ്തു. അനസ് കൊങ്ങയിൽ, പ്രോഗ്രാം നിയന്ത്രിച്ചു. ഷമീം മാറഞ്ചേരി, സജീർ ഗ്രീൻ ഡോട്ട്, ജിബിൻ, അൻസാർ, മുബീൻ,
ഹസ്സൻ യാസ്‌ക്ക്, റിയാസ്, അഭിലാഷ്, ജോബിൻ, ഉനൈസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.