കെയാനു റീവ്സിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ജോൺ വിക്ക് 4 ന്റെ ട്രെയിലർ പുറത്തിറങ്ങി. ചാഡ് സ്റ്റാഹെൽസ്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2019ൽ റിലീസ് ചെയ്ത ജോൺ വിക്ക് 3 യുടെ തുടർച്ചയാണ് ജോൺ വിക്ക് 4.
ഏറ്റവും ദൈർഘ്യമേറിയ ജോൺ വിക്ക് ചിത്രമാണ് ഇത് എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കെയാനു റീവ്സിനും ലോറൻസ് ഫിഷബേണിനുമൊപ്പം ഡോണി യെൻ, സ്കോട്ട് ആഡ്കിൻസ് തുടങ്ങിയ സൂപ്പർതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. 169 മിനിട്ടാണ് നാലാം ഭാഗത്തിന്റെ ദൈർഘ്യം. ചിത്രം ഈ വർഷം മാർച്ച് 24ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.