ലോകോത്തര സ്മാർട്ട്ഫോൺ ബ്രാൻഡ് ‘ഓണർ ‘ പുതിയ ഫോൺ ‘എക്സ് 8എ ‘പുറത്തിറക്കി. യുകെ, യുഎഇ , മലേഷ്യ എന്നിവിടങ്ങളിലാണ് പുതിയ ഫോൺ അവതരിപ്പിച്ചത്. മിഡ്നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, സിയാൻ ലേക്ക് എന്നീ മൂന്ന് കളറുകളിൽ പുതിയ ഫോൺ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി 88 പ്രോസസർ, 100 മെഗാ പിക്സലിന്റെ റിയർ ക്യാമറ എന്നിവയാണ് പുതിയ ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകൾ.
ഓണർ എക്സ് 8എ യുടെ 6 ജിബി റാം +128 ജി ബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19500 രൂപയാണ് വില . ഫെബ്രുവരി 14ന് മുൻപ് ഓണർ എക്സ്8എ ഓർഡർ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഓണർ ബാൻഡ് 6 സൗജന്യമായി ലഭിക്കുന്നതാണ്. മലേഷ്യയിൽ ഉള്ളവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്.
ഓണർ എക്സ് 8എ യുടെ മറ്റൊരു സവിശേഷത ഇത് ട്രിപ്പിൾ റിയർ ക്യാമറയുമായാണ് എത്തുന്നത് എന്നതാണ്. f/1.9 അപ്പേർചറും ഓട്ടോ ഫോക്കസുമുള്ള 100 മെഗാ പിക്സലിന്റെതാണ് ഇതിന്റെ പ്രധാന ക്യാമറ. മറ്റ് രണ്ട് ക്യാമറകൾ ആകട്ടെ അൾട്രാ വൈഡ് ലെൻസും , രണ്ട് മെഗാ പിക്സൽ മാക്രോ ലെൻസുമാണ്. ഇതിന്റെ സെൽഫി ക്യാമറ 16 മെഗാ പിക്സലിന്റെതാണ്. 22.5 ഫാസ്റ്റിംഗ് ചാർജിങ്ങിന് ഉതകുന്ന 4500 എം എ എച്ച് ബാറ്ററിയാണ് പുതിയ ഫോണിനുള്ളത്.