സിവിൽ ഏവിയേഷൻ രംഗത്ത് പുതുചരിത്രം കുറിക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നു. 500 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി 82 ലക്ഷം കോടി രൂപയുടെ കരാറിൽ എയർ ഇന്ത്യ ഒപ്പുവച്ചു. ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്നും യുഎസ് കമ്പനിയായ ബോയിംഗിൽ നിന്നുമായിരിക്കും വിമാനങ്ങൾ വാങ്ങുക. അടുത്തയാഴ്ചയോടെ കമ്പനി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കും എന്നാണ് സൂചന.
ജനുവരി 27ന് എയർ ഇന്ത്യ കരാറിനെകുറിച്ച് ജീവനക്കാരോട് സംസാരിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അന്താരാഷ്ട്ര ആഭ്യന്തരവിമാന സർവീസുകളിലെ ആധിപത്യം പിടിച്ചെടുക്കുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ വാങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകുന്ന ഈ വേളയിലാണ് പുതിയ തീരുമാനം.