ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ്
ഇന്ത്യ വിടുന്ന ഇന്ത്യക്കാരുടെ എണ്ണം അവതരിപ്പിച്ചത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 16 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചതെന്നാണ് റിപോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
2015 ല്‍ 1,31,489 പേരും 2016ല്‍ 1,41,603 പേരും 2017 ല്‍ 1,33,049 പേർ, 2018ല്‍ 1,34,561 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. 2019 ല്‍ അത് 1,44,017 ആയി. എന്നാൽ 2020 ല്‍, പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായി. എണ്ണം 85,256 ആയി ചുരുങ്ങി. പിന്നീട് 2021 ല്‍ വീണ്ടും വര്‍ധിച്ച് 1,63,370 ആയി.കഴിഞ്ഞ വര്‍ഷം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു എന്നാണ് കണക്കുകൾ.
ഇന്ത്യയിലെ ജനങ്ങള്‍ പൗരത്വം സ്വീകരിച്ച 135 രാജ്യങ്ങളുടെ പട്ടികയും ജയശങ്കര്‍ നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തെ കണക്കുകളും ജയശങ്കര്‍ നല്‍കി. 2011ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1,22,819 ആണെന്നും 2012 ല്‍ ഇത് 1,20,923 ആയിരുന്നു. പിന്നീട് 2013 ല്‍ 1,31,405 ആയി ഉയര്‍ന്നു. 2014ല്‍ വീണ്ടും 1,29,328 ആയി കുറഞ്ഞു.