ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ് നടത്തി. സംസ്ഥാനനികുതി വകുപ്പാണ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ അഞ്ചുവർഷമായി അദാനി ഗ്രൂപ്പ് കൃത്യമായി അടയ്ക്കുന്നില്ല എന്നുള്ളതാണ് അദാനി വിൽമർ ഗ്രൂപ്പിനെതിരെയുള്ള പരാതി. സംസ്ഥാനത്തുള്ള കമ്പനിയുടെ നികുതി ക്ലയിമുകളെകുറിച്ചുള്ള വിവരങ്ങളും നികുതിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഹരി വിപണിയിൽ അദാനിഗ്രൂപ്പ് സാമ്പത്തികതിരിമറി നടത്തി എന്നുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾ സംശയത്തിന്റെ നിഴലായിരുന്നു. ഹിമാചൽ പ്രദേശിൽ മൊത്തം ഏഴ് കമ്പനികളാണ് അദാനി ഗ്രൂപ്പിനുള്ളത്.

