140 കോടി ഇന്ത്യക്കാർ എന്റെ കുടുംബം ആണെന്നും എന്റെ ജീവിതം രാജ്യത്തിനുവേണ്ടി എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. ജനങ്ങൾക്ക് തന്നെ വിശ്വാസം ഉണ്ടെന്നും മാധ്യമ തലക്കെട്ടിൽ അല്ല ജനങ്ങളുടെ വിശ്വാസം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വിശ്വാസമാണ് തന്റെ നിലനിൽപ്പ്, വിശ്വാസം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാജ ആരോപണം ഉന്നയിച്ചാൽ ആർക്കും ജയിക്കാൻ ആകില്ലെന്നും അങ്ങനെ ജയിക്കാൻ കഴിയും എന്നുള്ളത് ചിലരുടെ ധാരണ മാത്രമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തെറ്റായ ആരോപണങ്ങൾ കൊണ്ട് സാധിക്കുകയില്ല എന്നും രാഹുലിന്റെ ലക്ഷ്യം ജനങ്ങൾക്ക് മനസ്സിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിലർ പ്രവർത്തിക്കുന്നത് കുടുംബത്തിനായാണ് എന്നാൽ തന്റെ ജീവിതം ഇന്ത്യയ്ക്ക് വേണ്ടിയാണെന്നും 140 കോടി ഇന്ത്യക്കാർ തന്റെ കുടുംബം ആണെന്നും നരേന്ദ്രമോദി പറഞ്ഞു. ചിലരുടെ നിരാശയ്ക്ക് കാരണം അവര്‍ക്കെതിരായ തുടര്‍ച്ചയായ ജനവിധിയാണ്. ചിലരുടെ മനോനില വ്യത്യസ്തമാണെന്നും വിമർശനങ്ങളെ താൻ കാര്യമായി എടുക്കുന്നില്ല എന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
കാശ്മീരിൽ എല്ലാവരും സ്വതന്ത്രർ, ആർക്കും അവിടെ ഭയമില്ലാതെ ജീവിക്കാം. ഈ ഒരു ജീവിതസാഹചര്യം ഒരുക്കിയത് ബിജെപി സർക്കാർ ആണ്. വെല്ലുവിളികൾ വന്നുകൊണ്ടേയിരിക്കും വെല്ലുവിളികൾ ഇല്ലാതെ ജീവിതവുമില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോൾ വികസനത്തിന്റെ പാതയിൽ ആണെന്നും സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തു മൂന്നാം സ്ഥാനത്താണെന്നും വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
.