കേന്ദ്രബജറ്റിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

നരേന്ദ്രമോദി സർക്കാറിന്റെ സമ്പൂർണ്ണ ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികളിൽ യാതൊരു പരിഹാരവും കണ്ടെത്താൻ ശ്രമിക്കാത്ത ബജറ്റ് ആണ് ഇത്തവണ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വളരെ നാളായുള്ള ആവശ്യമാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നാൽ ഇതിനെപ്പറ്റി കേന്ദ്ര ബജറ്റിൽ പരാമർശം ഇല്ല. റെയിൽ വികസന പദ്ധതിയുടെ ഭാഗമായ കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിക്കും ബജറ്റിൽ പരിഗണയില്ല. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശജനകമായ ബജറ്റ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന പലിശരഹിത വായ്പ ഇത്തവണയും നീട്ടിയിട്ടുണ്ട് എന്നുള്ളത് ആശ്വാസകരമാണെങ്കിലും അതിന് നിബന്ധനകൾ ഏർപ്പെടുത്തി എന്നുള്ളത് സാരമായി ബാധിക്കുന്ന കാര്യമാണ്. നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇക്കാര്യത്തിനും കേരളത്തിന് ഒരു പരിഗണനയും ലഭിച്ചിട്ടില്ല.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാമ്പത്തിക അസമത്വങ്ങൾ വർദ്ധിച്ചുവരുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം സാഹചര്യത്തിൽ പോലും രാജ്യത്തിന് ആശ്വാസകരമായ ഒരു നടപടിയും എടുക്കാത്ത ബജറ്റ് സഹകരണതത്വങ്ങൾക്ക് അനുസൃതമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പന്നരുടെ മേൽ ചുമത്തേണ്ട നികുതി അവരിൽ ചുമത്താനോ അതിനു വേണ്ട നടപടിയെടുക്കാനും കേന്ദ്രം ശ്രമിച്ചിട്ടില്ല.

മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചതും കേരളത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. കഴിഞ്ഞ തവണത്തെക്കാൾ വളരെ കുറഞ്ഞ തുകയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. പ്രധാനമായ ഒരു കേന്ദ്ര ആവിഷ്കൃത പദ്ധതിക്ക് കേന്ദ്രസർക്കാർ വലിയൊരു വിഹിതമാണ് വെട്ടിക്കുറച്ചിട്ടുള്ളത്. അതുപോലെതന്നെ ആരോഗ്യ മേഖലയിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കാര്യമായ കുറവ് വന്നിട്ടുണ്ട്. ഹെൽത്ത് മിഷന് വേണ്ടി ചെലവിട്ട കണക്കിൽ ആവട്ടെ 0.46 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതിലൂടെ ഒക്കെ കേന്ദ്ര ആവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേന്ദ്രം നിയന്ത്രണത്തിനാണ് ശ്രമിക്കുന്നതെന്നും കേരളത്തിൽ ആരോപണമുണ്ട്.

കേന്ദ്രബജറ്റിൽ സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം നീക്കി വെച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച ശേഷം അവ കേരളത്തിന് പ്രയോജനമാകത്തക്കവിധം വിനിയോഗിക്കാനുള്ള നടപടികൾ കേരള സർക്കാർ കൈക്കൊള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൽ അനുകൂലമായ സമീപനം ഉൾക്കൊള്ളിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....