രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ജമ്മു കശ്മിര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. തങ്ങളുടെ ശബ്ദം ഡല്‍ഹിയില്‍ കേള്‍ക്കുന്നില്ല, കശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ രാഹുല്‍ ഗാന്ധി ഇവിടെയുണ്ട്, അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു,’ എന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇന്ന് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് അവസരം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനല്ല രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കുവേണ്ടിയുമാണ് യാത്രയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരില്‍ അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2014 ലാണ്. രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്’ അദ്ദഹം പറഞ്ഞു.ജമ്മു കശ്മീരിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിനായി യാചിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഞങ്ങള്‍ യാചകരല്ലെന്നും അതിനായി യാചിക്കില്ലെന്നുംഒമര്‍ അബ്ദുള്ള പറഞ്ഞു.