ബാംഗ്ലൂർ: ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂൺ തകർന്നുവീണു ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. മെട്രോയുടെ സമീപത്തുകൂടി പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് തൂണ് തകർന്നു വീഴുകയായിരുന്നു. ഔട്ടർ റിങ് റോഡിൽ എച്ച് ബി ആർ ലേ ഔട്ടിലേക്കുള്ള റോഡിന് സമീപത്തെ തൂണാണ് തകർന്നത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ അമ്മയും രണ്ടര വയസ്സുള്ള കുഞ്ഞുമാണ് മരണമടഞ്ഞത്. തേജസ്വി (25) മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. പിതാവിനും മകൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂർ ഹൊരമാവ് സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന ഉടൻതന്നെ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാൻ ആയില്ല. തേജസ്വിനിയുടെ ഭർത്താവ് ലോഹിത് കുമാറിനും മകൾക്കും പരിക്കേറ്റിട്ടുണ്ട് . 40 അടിയോളം ഉയരവും ടൺ കണക്കിന് ഭാരവും ഉള്ള പില്ലർ ആണ് യാത്രികരുടെ മുകളിലേക്ക് വീണത്. സോഫ്റ്റ്‌വെയർ എൻജിനീയറാണ് മരണമടഞ്ഞ തേജസ്വിനി. ഭർത്താവ് ലോഹിത് കുമാറും മകളും അപകട നിലതരണം ചെയ്തതായാണ് ഇപ്പോൾ കിട്ടിയ വിവരം. കൊല്ലപ്പെട്ട തേജസ്വിനിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അംബേദ്കർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.