ജാർഖണ്ഡിലെ ജൈന ആരാധനാലയമായ . പലിതാന ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ജാർഖണ്ഡ് സർക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്ത് കേന്ദ്രസർക്കാർ. പ്രശ്‌നം പരിഹരിക്കാൻ ഒരു കമ്മറ്റിയേയും കേന്ദ്രം നിയോഗിച്ചു. മദ്യം വിൽക്കുന്നതും കഴിക്കുന്നതും അല്ലെങ്കിൽ മതപരവും സാംസ്‌കാരികവുമായ മൂല്യങ്ങൾ ഉള്ള സ്ഥലങ്ങൾ മലിനമാക്കുന്നത് ഉൾപ്പെടെയുള്ള നിരോധിത സ്വഭാവങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ജാർഖണ്ഡ് സർക്കാരിന് കേന്ദ്രം നിർദ്ദേശം നൽകി.
ജൈന മതക്കാരുടെ ഏറ്റവും പരിപാവനമായ സ്ഥലമായിട്ടാണ് പാലിതാന ക്ഷേത്രങ്ങളെ കണക്കാക്കുന്നത്. പലിതാന ക്ഷേത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ജൈന സമുദാനം രാഷ്ട്രപതിയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ജാർഖണ്ഡ് സർക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്ത് കേന്ദ്രസർക്കാർ എത്തിയത്.