ധനുമാസത്തിലെ തിരുവാതിര വന്നെത്തി

ഹൈന്ദവ വിശ്വാസമനുസരിച്ച് ഭഗവാൻ ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര
ശിവ-പാർവ്വതിമാരുടെ അനുഗ്രഹത്തിനാണ് തിരുവാതിര വ്രതവും മറ്റു ചടങ്ങുകളും അനുഷ്ട്ടിക്കുന്നത്.
വിവാഹിതരായ സ്ത്രീകൾ ദീർഘ മംഗല്യത്തിന് വേണ്ടിയും കന്യകളായ പെൺകുട്ടികൾ ഉത്തമ പങ്കാളിയെ ലഭിക്കാനുള്ള പ്രാർത്ഥനയോടും കൂടി തിരുവാതിരവ്രതം അനുഷ്ഠിക്കുന്നത് കാലാകാലങ്ങളായി നിലനിന്നു പോരുന്ന ആചാരമാണ്. ഈ വർഷത്തെ തിരുവാതിരവ്രതം അനുഷ്ഠിക്കേണ്ടത് ജനുവരി 6 വെള്ളിയാഴ്ചയും ഉറക്കമൊഴിയേണ്ടത് ജനുവരി അഞ്ച് വ്യാഴാഴ്ച രാത്രിയും ആണ്. വെള്ളിയാഴ്ച പൗർണമിയും തിരുവാതിരയും ചേർന്നുവരുന്നതിനാൽ ഈ വർഷത്തെ തിരുവാതിര വ്രതാനിഷ്ഠാനം ഇരട്ടി ഫല ദായകമാണ്.

ശിവഭഗവാന്റെ ആയുരാരോഗ്യസൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം നോക്കിയത് പാർവതി ദേവിയായിരുന്നു. കൂടാതെ ശ്രീ പരമേശ്വരനും പാർവതി ദേവിയും തമ്മിലുള്ള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതിഹ്യം ഉണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകും എന്നാണ് വിശ്വാസം. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയെ പൂത്തുരുവാതിര എന്നും അറിയപ്പെടുന്നു. അതിരാവിലെ കുളത്തിൽ‌പ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നീ ദശപുഷ്പം ചൂടി വരികയാണ് പതിവ്. മുങ്ങി കുളിക്കലിനോടൊപ്പം നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്.

ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് തിരുവാതിരനോമ്പ്. തിരുവാതിരദിനത്തിൽ പുലർച്ചെ ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് ഉന്നമമെന്ന് വിശ്വാസം. പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമം. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല. (ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം. തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്‌. പുരാതനമായ ആചാരങ്ങളിൽ അക്കാലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌.

തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂ ചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിര കളിച്ചതിനുശേഷം പാതിരാ പൂചൂടൽ ചടങ്ങുകൾ ആരംഭിക്കും. ദശപുഷ്പം ചൂടുന്ന ചടങ്ങ് തിരുവാതിര നാളിൽ പ്രധാനമാണ്. പാതിരാപ്പൂ ചൂടുക എന്നാണ് ഇതിനു പേര്. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. ഔഷധഗുണങ്ങളുള്ള പത്തു പൂക്കൾ കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, നിലപ്പന, വള്ളിയുഴിഞ്ഞ, മുയൽചെവിയൻ, ചെവൂള, കയ്യണ്യം ഇവയാണ്. ഇവയെല്ലാം വേരോടെ പറിച്ച് കമുകിൻ പൂക്കുലയും ചേർത്താണ് തലയിൽ ചൂടുന്നത്. ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാന് സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ഏറ്റവും മുൻനിരയിൽ നിൽക്കുന്നവരാണ് കത്തിച്ച വിളക്ക്,ദശപുഷ്പങ്ങൾ, അഷ്ടമംഗല്യം, കിണ്ടിയിൽ ശുദ്ധജലം എന്നിവ പിടിക്കേണ്ടത്. മറ്റുള്ളവർ ഇവരെ അനുഗമിക്കും കൂടെ ഭഗവാന്റെ കീർത്തങ്ങൾ ചൊല്ലും.

രണ്ട് ദിവസങ്ങളിലായിട്ടാണ് ഇക്കൊല്ലം ധനുമാസത്തിലെ തിരുവാതിര വരുന്നത്. ഇന്ന് (2023 ജനുവരി 5) വ്യാഴം രാത്രി 9.26 ന് ആരംഭിക്കുന്ന തിരുവാതിര നക്ഷത്രം നാളെ (ജനുവരി 6) വെള്ളി അർദ്ധരാത്രിക്ക് മുൻപ് അവസാനിക്കുന്നു. അർദ്ധരാത്രി തിരുവാതിര നക്ഷത്രം വരുന്ന ദിവസത്തെ രാത്രിയിലാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ആചാരങ്ങളായ രാത്രി ഉറക്കമൊഴിയിലും,പാതിരാപ്പൂ ചൂടലും പോലെയുള്ള ചടങ്ങുകൾ നടത്തേണ്ടത്. അതനുസരിച്ച് ഇതെല്ലാം ഇന്ന് ആണ് അനുഷ്ഠിക്കേണ്ടത്. എന്നാൽ തിരുവാതിരവ്രതം അനുഷ്ഠിക്കേണ്ടത് പിറന്നാൾപക്ഷ പ്രകാരം രാവിലെ ആറു നാഴികയ്ക്ക് എങ്കിലും തിരുവാതിര നക്ഷത്രം വരുന്ന ദിവസമാണ്. അത് നാളെ (ജനുവരി 6) ആണ്.

ദുബായിലെ പാർക്കിങ് നിരക്ക് അടുത്തമാസം നാലുമുതൽ വർദ്ധിക്കും

ദുബൈ: ദുബായിലെ പാർക്കിങ് നിരക്കുവർധന അടുത്തമാസം നാലുമുതൽ പ്രാബല്യത്തിലാകും. പുതിയ പാർക്കിങ് നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽനിന്ന് കത്ത് ലഭിച്ചതായി ദുബായിലെ പ്രധാന പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ...

സിപിഎം നേതാവ് അനിരുദ്ധന്റെ മകൻ കസ്തൂരി ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: പ്രമുഖ സിപിഎം നേതാവ് അനിരുദ്ധൻ്റെ മകനും CPM നേതാവ് A.സമ്പത്തിൻ്റെ അനുജനുമായ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചറാണ്...

മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്രശംസിച്ച് എം എസ് ധോണി

ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന മുംബൈ-ചെന്നൈ പോരാട്ടത്തിൽ മിന്നുംപ്രകടനം കാഴ്ചവെച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ പ്രശംസിച്ച് എം. എസ് ധോണി. രോഹിത് ശര്‍മ്മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി കളിക്കാനെത്തിയ...

റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ ഉക്രെയ്നിൽ 7 പേർ കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രിയിൽ റഷ്യ ഉക്രെയ്‌നിലുടനീളം നടത്തിയ ഡ്രോണുകളുടെ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ പ്രാദേശിക ഉദ്യോഗസ്ഥരും അടിയന്തര സേവനങ്ങളും അറിയിച്ചു. സൗദി അറേബ്യയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ്‌ തലസ്ഥാനമായ കൈവ്...

ഹമാസ് ഭീകരൻ ഇസ്മായിൽ ബർഹൂമിനെയും വധിച്ച് ഇസ്രായേൽ സൈന്യം

ഹമാസ് ഉന്നത നേതാവ് ഇസ്മായിൽ ബർഹൂമിനെയും വധിച്ച് ഇസ്രായേൽ സൈന്യം. ഗാസയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിലാണ് ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടത്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ നേതാവ്...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ്...

സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ; ഇന്ന് മുതൽ കൂട്ട ഉപവാസം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ ഇന്ന് മുതൽ കൂട്ട ഉപവാസത്തിന് ഒരുങ്ങുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ട ഉപവാസം. സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച്...

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ കുറ്റക്കാരായ ഒമ്പത് സി.പി.എമ്മുകാർക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ എട്ട് സി.പി.എമ്മുകാർക്ക് ജീവപര്യന്തവും ഒരാൾക്ക് മൂന്നു വർഷം തടവുമാണ്...