തൃശ്ശൂർ: പ്രതിദിന വേതനം 1500 രൂപ ആക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ഇന്ന് തുടങ്ങിയ സൂചനാ പണിമുടക്ക് തൃശ്ശൂരിൽ തുടരുകയാണ്. സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരാണ് സമരം തുടങ്ങിയത്. ഓ പി, അത്യാഹിത വിഭാഗങ്ങൾ തുടങ്ങിയവ ഒഴിവാക്കിയാണ് പണിമുടക്ക്. രാവിലെ പത്തിന് പടിഞ്ഞാറെ കോട്ടയിൽനിന്നും ആരംഭിച്ച സമരം കളക്ടറേറ്റിൽ അവസാനിക്കും. മാനേജ്മെന്റ്കളുടെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാനതല സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റാതിരിക്കാൻ മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ സമരത്തിന്റെ ഭാഗമാകുകയുള്ളു എന്ന് യുഎൻഎയും അറിയിച്ചിട്ടുണ്ട്.