2016 ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ കഥാപാത്രമാണ് ഷെർലി എന്ന വീട്ടമ്മ. അധികം ദൈർഘ്യം ഒന്നും ഇല്ലെങ്കിലും ഷെർലിയും ഓട്ടോ ഡ്രൈവർ കുമാറും തമ്മിലുള്ള ബന്ധം പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചതാണ്. ആ കൊച്ചു സീൻ മതിയായിരുന്നു മഞ്ജു എന്ന നടിക്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റാൻ.
2023 ന്റെ തുടക്കത്തിൽ പുതിയൊരു യൂട്യൂബ് ചാനലുമായാണ് മഞ്ജു പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ‘ ഇന്ന് എന്റെ യൂട്യൂബ് ചാനൽ ആയ” ente montage life” ലോഞ്ച് ചെയ്തിരിക്കുകയാണ്. ഞാൻ ആദ്യമായി പാടിയ ഭാഷ കവർ സോങ് ആണിത്. ഇഷ്ടമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇഷ്ടമായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഷെയർ ചെയ്യണമെന്നും ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നും, എല്ലായിപ്പോഴും നിങ്ങളുടെ സപ്പോർട്ട് എനിക്ക് ഉണ്ടാവണം എന്നും ഞാൻ ആഗ്രഹിക്കുന്നു എന്നും ചാനൽ ലോഞ്ച് ചെയ്തുകൊണ്ട് മഞ്ജു അറിയിച്ചു.