പുത്തൻ പ്രതീക്ഷകളുമായി ഒരു പുതുവർഷം കൂടി, 2023നെ വരവേറ്റ് ലോകം

പുത്തൻ പ്രതീക്ഷകളുമായി 2023 ന് സ്വാഗതം. ലോകം മുഴുവൻ ആഘോഷാരവങ്ങളോടെ 2023നെ വരവേറ്റു. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും രാജ്യം ഒട്ടാകെ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നു. നാടും നഗരവും അലങ്കാരദീപങ്ങളാൽ വിസ്മയക്കാഴ്ച ഒരുക്കി. ആഘോഷങ്ങൾ അതിരു കടക്കാതിരിക്കാൻ പോലീസിന്റെ ശക്തമായ നിരീക്ഷണവും ഉണ്ടായിരുന്നു.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് പുതുവത്സരം പ്രമാണിച്ച് സംഘടിപ്പിച്ചത്. കൊച്ചി, കോവളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ ആഘോഷങ്ങൾ നടന്നത്. ഫോർട്ട് കൊച്ചിയിൽ എല്ലാവർഷത്തെയും പോലെ പാപ്പാഞ്ഞി കത്തിച്ചാണ് പുതുവർഷത്തെ ജനങ്ങൾ വരവേറ്റത്. ആഘോഷങ്ങൾ കാണാൻ സംസ്ഥാനത്തിന്റെ പല മേഖലയിൽ നിന്നുള്ളവർ ഫോർട്ടുകൊച്ചിയിൽ എത്തിയിരുന്നു.

തലസ്ഥാനനഗരിയിൽ കോവളത്താണ് പുതുവത്സര ആഘോഷ പരിപാടികൾ നടന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. സമത്വവും സൗഹൃദവും പുരോഗതിയും പുലരുന്ന ഒരു പുതുവർഷത്തെയാണ് മുഖ്യമന്ത്രി ആശംസിച്ചത്. കോവിഡ് സാഹചര്യം നില നിന്നിരുന്നതിനാൽ കഴിഞ്ഞ വർഷം പുതുവത്സര പരിപാടികൾ രാത്രി 10 മണി വരെയായിരുന്നു. എന്നാൽ ഇത്തവണ ആഘോഷാരവങ്ങളോടെ പുതുവർഷത്തെ വരവേറ്റു എന്ന് മാത്രമല്ല രാവിലെ വരെ പലയിടത്തും പരിപാടികൾ നീണ്ടുനിന്നു.

ലോകത്ത് ഇത്തവണ 2023 ആദ്യം പിറന്നത് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് ദ്വീപിലുള്ളവർ പുതുവർഷത്തെ വരവേറ്റത്. പിന്നാലെ ന്യൂസിലാൻഡിൽ ആഘോഷം തുടങ്ങി. 2023നെ വരവേറ്റ ആദ്യ പ്രധാന നഗരമായിരുന്നു ന്യൂസിലാൻഡിലെ ഓക് ലൻഡ്. തുടർന്ന് ഓസ്ട്രേലിയ, ജപ്പാൻ, ഇന്തോനേഷ്യ, സിംഗപ്പൂർ, നോർത്ത് സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളും പുതുവർഷം ആഘോഷിച്ചു.

ആപ്പിളിന്റെ പുത്തൻ ‘ഫ്ലിപ്പ്’ മോഡൽ അണിയറയിൽ

2026-ൻ്റെ രണ്ടാം പകുതിയോടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരു വ്യത്യസ്തമായ ഫോൾഡബിൾ ഫോണിന്റെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുസ്തകം പോലെ...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും തിങ്കളാഴ്ച രാവിലെ അതിശക്തമായ മൂടൽമഞ്ഞിലും പുകമഞ്ഞിലും അമർന്നു. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതോടെ റോഡ്, വ്യോമ ഗതാഗതങ്ങൾ താറുമാറായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാന സർവീസുകൾക്ക്...

ബലൂചിസ്ഥാനിൽ ചാവേറുകളായി പൊട്ടിത്തെറിച്ചത് യുവതികൾ

പാകിസ്താനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂചിസ്താൻ ലിബറേഷൻ ആർമി. രണ്ട് ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ആക്രമണം നടത്തിയ രണ്ടുപേരും സ്ത്രീകളാണ്. ഇതിൽ ഒരാൾ 24കാരിയായ ആസിഫ...

ടി20 ലോകകപ്പ്: ബഹിഷ്‌കരിച്ചാൽ പാകിസ്ഥാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐസിസി

2026-ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ നീക്കത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അതീവ ആശങ്ക പ്രകടിപ്പിച്ചു. ആഗോള കായിക തത്വങ്ങൾക്ക് നിരക്കാത്തതാണ് ഇത്തരമൊരു നിലപാടെന്ന്...

സി ജെ റോയിയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നൽകി. ഇൻകം...

സിജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നോ? കുടുംബത്തോട് ക്ഷമ ചോദിച്ചുകൊണ്ട് ഡയറിക്കുറിപ്പ്

ബംഗളുരുവിൽ സ്വയം വെടിയുതിർത്തു മരിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങൾ. ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഡയറിക്കുറിപ്പിൽ...

സ്വർണ്ണവില താഴേക്ക് തന്നെ, ഇന്ന് പവന് 9840 രൂപയിലധികം കുറഞ്ഞു

കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രണ്ടുതവണയാണ് സ്വർണ്ണവില കുറഞ്ഞത്. ഇന്ന് പവന് 9840 രൂപയിലധികം കുറഞ്ഞു.ഒരു പവന് ഒന്നേകാൽ ലക്ഷവും കടന്ന് പോയ സാഹചര്യത്തിൽ നിന്നും വമ്പൻ തിരിച്ചുവരവാണ് സ്വർണ്ണവിലയുടെ കാര്യത്തിൽ...

ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ്...