മൃഗശാലയിൽ കൂട്ടിലടച്ച സിംഹത്തെ താലോലിക്കാൻ ശ്രമിച്ച യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്. രണ്ടു സിംഹങ്ങൾ കൂടിനോട് ചേർന്ന് ഇരിക്കുന്നതും അതിൽ ഒന്നിനെ ഒരാൾ കൂട്ടിൽ കയ്യിട്ട് ലാളിക്കാൻ ശ്രമിക്കുന്നതും ഒരു സിംഹം സിസ്സംഗനായി ഇരിക്കുമ്പോൾ രണ്ടാമത്തേത് ദേഷ്യപ്പെടുകയും യുവാവിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവ് വളരെ വേഗം കൈ പിന്നോട്ട് വലിച്ചതിനാൽ ആക്രമണം ഒഴിവായി. എന്നാൽ ഇത് ഏത് മൃഗശാലയിൽനിന്നുള്ള ദൃശ്യങ്ങൾ ആണ് എന്ന് വ്യക്തമല്ല. മൃഗശാലയിലെ മറ്റ് സന്ദർശകർ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ ഇട്ടതോടെയാണ് സംഭവും പുറത്തറിയുന്നത്
ഒരു കാരണവശാലും കൂട്ടിൽ കിടക്കുന്ന വന്യമൃഗങ്ങളെ തൊടാനോ ലാളിക്കാനോ ഒരു രീതിയിലും ശല്യപ്പെടുത്താനോ പാടില്ല എന്നിരിക്കെ യുവാവ് ചെയ്ത പ്രവൃത്തിയിൽ പലർക്കും അമർഷം ഉണ്ട്. സഞ്ചാര സ്വാതന്ത്ര്യമില്ലാതെയുള്ള വന്യമൃഗങ്ങളുടെ ജീവിതം ദുസ്സഹമാണ് എന്നത് മൃഗശാലയിൽ എത്തുന്ന ഒരു സന്ദർശകനും അറിഞ്ഞിരിക്കേണ്ടതാണ്. കൂട്ടിൽ കിടക്കുന്ന വന്യമൃഗങ്ങങ്ങളുടെ അവസ്ഥ മനസിലാക്കാതെ അവയോട് പെരുമാറുന്നത് വലിയ ദുരന്തം വരുത്തിവക്കും.