ന്യൂയോർക്ക്: ബോംബ് സൈക്ലോൺ എന്ന അതിഭയങ്കരമായ ശീതക്കൊടുങ്കാറ്റിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 38 ആയി. ക്രിസ്മസ് ദിനത്തിലും വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ തുടരുന്ന അവസ്ഥയാണിപ്പോൾ അമേരിക്കയിൽ നിലനിൽക്കുന്നത്. ഏകദേശം പത്തു ലക്ഷത്തോളം ആളുകളെ കാറ്റ് സാരമായി ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ശീതക്കാറ്റ് ഇനിയും ദിവസങ്ങൾ നീണ്ടേക്കു മെന്നാണ് കാലാവസ്ഥാവിഭാഗം അറിയിച്ചിട്ടുള്ളത്.
അമേരിക്കയിൽ തുടരുന്ന മഞ്ഞുവീഴ്ച ന്യൂയോർക് ബഫലോ നാഗരങ്ങളെയാണ് കൂടുതൽ ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് ഇവിടെ ഇപ്പോൾ ഉള്ളതെന്നും റോഡിനിരുവശവുമുള്ള കാഴ്ചകൾ ഞെട്ടലുണ്ടാകുന്നവയാണെന്നും എല്ലാവരോടും വീടിനുള്ളിൽ തന്നെ കഴിയണമെന്നും ന്യൂയോർക് ഗവർണർ ആവശ്യപെട്ടു. ആർട്ടിക് പ്രദേശത്തുനിന്ന് മധ്യഅമേരിക്കയിലേക്ക് ഉറഞ്ഞൂമാറിയ മഞ്ഞാണ് മഞ്ഞ് വീഴ്ചയുടെ കാരണമെന്നാണ് കാലാവസ്ഥാനിരീക്ഷകർ പറയുന്നത്.
റോഡ്, വ്യോമ ഗതാഗതങ്ങൾ എല്ലാം താറുമാറായ അവസ്ഥയിലാണ്. ക്യുബെക് മുതൽ ടെക്സസ് വരെയുള്ള 3200 കിലോമീറ്റർ വിസ്തൃതിയിൽ മോശം കാലാവസ്ഥ തുടരുന്നതിനാൽ ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. റോഡ് കാഴ്ച കുറഞ്ഞ ഒരു അവസ്ഥയിലേക്ക് എത്തിയതുകൊണ്ട് തന്നെ റോഡപകടങ്ങളും പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ റോഡപകടങ്ങളിൽ മാത്രം അമ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കാനഡയിലെ ടൊറന്റോയ്ക്കും മോൺട്രിയലിനും ഇടയിലുള്ള എല്ലാ റെയിൽവേ സർവീസ്കളും ക്രിസ്മസ് ദിനത്തിൽ റദ്ദാക്കിയതായാണ് റിപ്പോർട്ട്. പടിഞ്ഞാറൻ സംസ്ഥാനമായ മോറാന്റോയിൽ മൈനസ് 45 ഡിഗ്രി ആയിരുന്നു കഴിഞ്ഞദിവസത്തെ താപനില. അമേരിക്കൻ ഭരണകൂടം. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.