ന്യൂഡൽഹി: രാജ്യത്തിലുടനീളം കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ കേന്ദ്രആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഡിസംബർ 27 ന് നടത്തി അന്ന്തന്നെ ഫലവും അപ്‌ലോഡ് ചെയ്യണമെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ആരോഗ്യസെക്രട്ടറിമാർക്ക് കത്തയച്ചു.
രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്താൽ എടുക്കേണ്ട മുൻകരുതൽ, സാഹചര്യത്തെ നേരിടാനുള്ള സംവിധാനം തുടങ്ങിയവയെ ഉൾകൊള്ളിച്ചുകൊണ്ടായിരിക്കും മോക്ക് ഡ്രിൽ നടത്തുക. ജില്ലതിരിച്ചുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലെയും സൗകര്യങ്ങൾ ഇതിലൂടെ ഉറപ്പുവരുത്തുകയും ആരോഗ്യകേന്ദ്രങ്ങളെ ഏത് സാഹചര്യവും നേരിടാൻസജ്ജരാക്കുകയും ചെയ്യും. ജില്ലാ കളക്ടറുടെ ജീവനക്കാർ മോക്ക്ഡ്രിൽ നടത്തേണ്ടതെന്നും നിർദേശത്തിലുണ്ട്.