ലണ്ടൻ: വിമാനത്തിന്റെ വീൽബേയിൽ മൃതദേഹം കണ്ടെത്തി. ഡിസംബർ അഞ്ചാം തീയതി ഗാംബിയയുടെ തലസ്ഥാനമായ ബാംജുലിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്കിലേക്ക് പുറപ്പെട്ട ടി യു ഐ വിമാനത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ്അറിയിച്ചതായി ഗാംബിയൻ സർക്കാർ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രേഖകൾ ഇല്ലാത്തതിനാൽ മരിച്ചയാളുടെ പേര്, പൗരത്വം, ഇവയൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. ഡി എൻ എ പരിശോധനയ്ക്കുള്ള നടപടികൾ ബ്രിട്ടീഷ് പോലീസും ഗാംബിയൻ അധികൃതരും പൂർത്തിയാക്കുകയാണ്.