അമേരിക്കയിൽ അതിശൈത്യം: മഞ്ഞ് വീഴ്ചയിൽ 19 മരണം, രാജ്യം ജാഗ്രതയിൽ

ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തെ തുടർന്നുള്ള മഞ്ഞ് വീഴ്ചയിൽ 19മരണം. അടുത്തെങ്ങും ഉണ്ടായിട്ടില്ലാത്തവിധം കനത്ത മഞ്ഞ് വീഴ്ചയാണ് അമേരിക്ക ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ശീതക്കാറ്റ് 20 കോടി ജനങ്ങളെ സാരമായി ബാധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലായി വൈദ്യുതിബന്ധവും താറുമാറായതോടെ പതിനഞ്ച് ലക്ഷത്തോളം ആളുകൾ ഇരുട്ടിലായതായാണ് റിപ്പോർട്ടുകൾ. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അതിശൈത്യത്തെ തുടർന്ന് അമേരിക്കൻ ഭരണകൂടം ജനങ്ങൾക്ക്‌ ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.

അമേരിക്കയിലെ പല നഗരങ്ങളിലെയും താപനില 40 ഡിഗ്രിയിലും താഴെയാണുള്ളത്. മൊണ്ടാനയിലെ എൽക് പാർക്കിൽ മൈനസ് 45 ഡിഗ്രി സെൽഷ്യസ് ആണ് രാത്രിയിലെ താപനില. പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ അതിശക്തമായ മഞ്ഞ് വീഴ്ചയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളുടെ ഫലമായി കിഴക്കൻ ഏഷ്യ, യൂറോപ്പ്, വടക്കേഅമേരിക്ക തുടങ്ങിയ രാജ്യങ്ങൾ അതിശൈത്യത്തിലൂടെയാണ് കടന്നുപൊയ്കൊണ്ടിരിക്കുന്നത്.

ക്രിസ്തുമസ് കാലം അവധിക്കാലം ആയതുകൊണ്ട് തന്നെ എല്ലായിപ്പോഴും അമേരിക്കയ്ക്ക് ഇത്‌ ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും കാലംകൂടിയാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അവധിക്കാല ഒത്തുചേരലുകൾ റദ്ദാക്കിയിട്ടുണ്ട്. അമേരിക്കയിലെ ചിക്കഗോയിലും ടെൻവറിലുമാണ് കാലാവസ്ഥ പ്രതിസന്ധി ഏറ്റവും രൂക്ഷമായിട്ടിട്ടുള്ളത്. കനത്ത മഞ്ഞുവീഴ്ച വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രം രാജ്യത്താകമാനം 5300 ൽ അധികം വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചതായി റിപ്പോർട്ട്‌ ഉണ്ട്. അമേരിക്ക, കാനഡ അതിർത്തികളിൽ ജനജീവിതം പാടെ ദുസ്സഹമായിതീർന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എട്ട് ദശലക്ഷത്തിലധികം ജനങ്ങളാണ് ഇപ്പോൾ മഞ്ഞുവീഴ്ച മുന്നറിയിപ്പിൽ കഴിയുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതകാലകൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ബോംബ് സൈക്ലോൺ എന്ന ശീതക്കാറ്റ് ദിവസങ്ങളോളം നീണ്ടുപോയേക്കാമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ട്.

പ്രതിഷേധിക്കുന്ന കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ച് ഹരിയാന പോലീസ്

'ദില്ലി ചലോ' പ്രതിഷേധ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ച് ഹരിയാന പോലീസ് . പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ തകർക്കാനും പോലീസിന് നേരെ കല്ലെറിഞ്ഞ് ക്രമസമാധാനം തകർക്കാനും...

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി: മാനനഷ്ടക്കേസിൽ ഹര്‍ജി തള്ളി ഹൈക്കോടതി

ബി.ജെ.പി നേതാവും കേന്ദ്ര അഭ്യന്തരമന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. അമിത് ഷാക്കെതിരായ രാഹുലിന്റെ അപകീർത്തി പരാമർശ കേസിൽ രാഹുൽഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി....

ലോക്സഭാ തിരഞ്ഞെടുപ്പ് മാർച്ച് 13ന് ശേഷം പ്രഖ്യാപിച്ചേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് മാർച്ച് 13ന് ശേഷമാവും പ്രഖ്യാപിക്കുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി പതിവായി യോഗങ്ങൾ നടത്തുന്നുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങൾ, ഇവിഎമ്മുകളുടെ ചലനം, സുരക്ഷാ സേനയുടെ ആവശ്യകത,...

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങുമെന്ന് റവന്യു മന്ത്രി കെ രാജൻ. ആദ്യ അനുമതി നൽകുന്നത് മലപ്പുറത്ത് ആണ്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ...

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും, ഒമ്പത് ജില്ലകളിൽ താപനില ഉയരും

ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും (2024 ഫെബ്രുവരി 23, 24 ) കൊല്ലം, ആലപ്പുഴ, പാലക്കാട്, 37...

രാത്രിയിൽ റോഡ് പരിശോധിക്കാൻ പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസി രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴിയിൽ ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ നിർത്തുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ...

ക്ഷേത്രവരുമാനത്തിൽ 10 ശതമാനം നികുതിയുമായി കര്‍ണാടക സര്‍ക്കാര്‍, എതിർപ്പറിയിച്ച് ബിജെപി

ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബില്‍ നിയമസഭയില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ പത്ത് ശതമാനം നികുതിയായി ശേഖരിക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍. സര്‍ക്കാരിന്റെ നടപടിക്കെതിരേ...

തദ്ദേശഭരണ തെരെഞ്ഞെടുപ്പ് നേട്ടം കൊയ്ത് എൽഡിഎഫ്, മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ...