ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് ക്രിസ്തുമസ് ആഘോഷങ്ങൾക്കായി സന്ദർശകർ എത്തിത്തുടങ്ങി. ഗ്ലോബൽ വില്ലേജിലെ പ്രശസ്തമായ 21 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീ വർണ്ണ വിളക്കുകൾ കൊണ്ട് അലങ്കരിച്ച് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയിട്ടുണ്ട്. ക്രിസ്മസ് ട്രീ– ലൈറ്റ് ചടങ്ങ് ഈ മാസം 8-ആം തീയതി നടന്നിരുന്നു. കുട്ടികളും കുടുംബങ്ങളുമായി നിരവധി സദർശകരാണ് ഗ്ലോബൽ വില്ലേജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. .
ഡിസംബർ 30 ക്രിസ്മസ് അപ്പൂപ്പനെയും മറ്റു പരിപാടികളും സന്ദർശകർക്ക് നേരിട്ട് ആസ്വദിക്കാം. യുവാക്കളെയും പ്രായമായവരെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന പരിപാടികളും സാന്തയോടൊപ്പം ചിത്രങ്ങൾ എടുക്കാനുള്ള അവസരങ്ങളും സന്ദർശകർക്ക് ലഭിക്കും. ക്രിസ്തുമസ് ഷോപ്പിംഗിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് .
സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് രണ്ടു ടിക്കറ്റുകൾക്കും 10 ശതമാനം കുറവ് ലഭിക്കും. 18 ദിർഹമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഞായർ മുതൽ വ്യാഴം വരെ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന്(വാല്യൂ ടിക്കറ്റ്) 20ദിർഹവും ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന്(എനി ഡേ ടിക്കറ്റ്) 25ദിർഹമുമാണ് നിരക്ക്.