ക്രിമിനൽ വാസ നയുള്ളവരെ പോലീസ് സേനയ്ക്ക് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമിനൽവാസനയുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ ഒരു ആശയ ക്കുഴപ്പവുമില്ലെന്നും മന്ത്രി പറഞ്ഞു. കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉത്ഘാടനം നിർവഹിച്ച് സംസാരിച്ചവേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ലോകത്തിന് തന്നെ അഭിമാനിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഇന്നത്തെ കേരളപോലീസ് എന്നും ക്രമസമാധാനനില സംരക്ഷിക്കുന്നതിൽ പോലീസിന്റെ നീക്കങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്കപ് മർദ്ദനങ്ങൾ ഏറെക്കുറഞ്ഞു, പ്രായമായവരോടുള്ള സമീപനത്തിൽ കാര്യമായ മാറ്റമുണ്ടായി, സാധരണക്കാരന് പേടി കൂടാതെ കയറിചെല്ലാൻ കഴിയുന്ന ഇടമായി ഇന്നത്തെ പോലീസ്സ്റ്റേഷൻ മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ പലപ്പോഴും പല സാഹചര്യങ്ങളിൽ പ്രകോപിപ്പിക്കാൻ ശ്രമം നടക്കാറുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ അതീവ സംയമനത്തോടെ യാണ് ഇന്നത്തെ പോലീസ് പെരുമാറുന്നത്. സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന ഇന്ന് പോലീസ് സദാ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.