കേരളത്തിലേക്ക് 17 പുതിയ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ക്രിസ്മസ് – ന്യൂഇയർ സീസണിലെ യാത്രാക്ലേശം പരിഹരിക്കുന്നത്തിനായാണ് പുതിയ നടപടി. നാളെ മുതൽ ജനുവരി രണ്ട് വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.
ക്രിസ്മസ് – ന്യൂ ഇയർ സീസണിൽ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കുന്നതിനും കൂടുതൽ യാത്രാസൗകര്യം ലഭ്യമാകുന്നതിനും വേണ്ടിയാണ് കൂടുതൽ ട്രെയിനുകൾ ഉൾപെടുത്തിയി ട്ടുള്ളത്. ആകെ 51 ട്രെയിനുകളാണ് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. ദക്ഷിണ റയിൽവെ കൂടാതെ മറ്റ് സോണൽ റെയിൽവേയും അനുവദിച്ചിട്ടുള്ള ട്രെയിനുകൾ ഉണ്ടാകും. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ 8 ട്രെയിനുകൾ ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ 4 ട്രെയിനുകളും ഇതിൽ പെടും. ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം – ചെന്നൈ, എറണാകുളം – വേളാങ്കണ്ണി, എറണാകുളം – താമ്പ്രം എന്നിങ്ങനെയാണ് റൂട്ടുകൾ.