ശബരിമലയിൽ പുതിയ കർമ്മപദ്ധതി പ്രാബല്യത്തിൽ വന്നു, ഇന്ന്‌ മുതൽ: മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക ക്യു

പത്തനംതിട്ട: പോലീസിന്റെ പുതിയ കർമ്മപദ്ധതി പ്രകാരം ശബരിമലയിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ക്യു സംവിധാനം ഇന്ന്‌ മുതൽ നടപ്പിലാക്കി തുടങ്ങി. നടപന്തൽ മുതലാണ് പുതിയ രീതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതുകൂടാതെ സന്നിധാനത്ത് കുട്ടികൾക്കായി ഇരിക്കാൻ പ്രേത്യേക സ്ഥലവും ഏർപ്പെടുത്തുമെന്ന് ശബരിമല സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ് അറിയിച്ചു.
ശബരിമലയിലേക്ക് കുട്ടികളുമായി എത്തുന്ന ഭക്തർ തിക്കിലും തിരക്കിലും പെട്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇതിനൊരാശ്വാസമാണ് പുതിയപദ്ധതി. നടപന്തലിന് സമീപത്തായി ഒരു അറിയിപ്പ് ബോർഡ്‌ ഉണ്ടാകുമെന്നും ഭക്തർക്കായി അനൗൺസ്‌മെന്റ് നൽകുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. കുട്ടികളുമായി വരുന്ന ഭക്തർ ഇവിടെവച്ച് കുട്ടികൾ കൂടെയുള്ള രക്ഷിതാക്കൾ എന്നിവർക്ക് സ്പെഷ്യൽ ക്യു വഴി നടന്ന് സന്നിധാനത്തേക്ക് പോകാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾക്കടക്കം പരിക്കുകൾ പറ്റിയിരുന്നു. ഇതിനുപിന്നാലെ ബാലവകാശകമ്മീഷൻ ഇടപെടുകയും കുട്ടികൾക്കായി പ്രത്യേകം ക്യു ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഹൈക്കോടതി ഈ വിഷയം പരിഗണിച്ച് മുതിർന്നവർക്കും പ്രത്യേകം ക്യു വേണം എന്ന് നിർദേശം നൽകി. ഇക്കാരണങ്ങൾ കണക്കിലെടുത്താണ് പോലീസ് പുതിയ കർമപദ്ധതി ആവിഷ്കരിച്ചത്. പോലീസിന്റെ പുതിയ കർമ്മപദ്ധതി പ്രകാരം വെർച്വൽ ക്യു വഴിയുള്ള ബുക്കിങ് 90,000 കടക്കാൻ പാടില്ല. കൂടാതെ പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം മിനിട്ടിൽ അറുപതിൽ കുറയാൻ പാടില്ല എന്നും പറയുന്നുണ്ട്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...