തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ ഹാളിൽ കഴിഞ്ഞദിവസമുണ്ടായ വിവാദപരാമർശവുമായി ബന്ധപ്പെട്ട് ബി ജെ പി നടത്തിവന്ന രാപകൽ സമരത്തിനെതിരെയാണ് പോലീസ് നടപടി. ബിജെപി നേതാക്കളുമായി സംസാരിച്ചെങ്കിലും സമരത്തിൽ നിന്ന് പിന്മാറാതെ വന്നത്തോടെ ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
നഗരസഭ കത്ത് വിവാദവുമായി ബന്ധപ്പെട്ട് കൗൺസിൽ ഹാളിൽ പ്രതിഷേധിച്ച ബിജെപി കൗൺസിലർമാർക്കെതിരെ സി. പി. എം കൗൺസിലർ ഡി. ആർ. അനിൽ സ്ത്രീ വിരുദ്ധപരാമർശം നടത്തിയെന്ന പരാതിയിന്മേലാണ് രാപകൽ സമരം തുടങ്ങിയത്.
ഡയസിൽ കയറി പ്രതിഷേധിച്ച കൗൺസിലർമാരെ കൗൺസിൽ യോഗത്തിൽ നിന്ന് മേയർ സസ്‌പെൻഡ് ചെയ്തിരുന്നു.സസ്‌പെൻഡ് ചെയ്യപ്പെട്ടവർ ഹാജർ ബുക്കിൽ ഒപ്പിടാൻ ശ്രമിക്കവേയാണ് വിവാദപരമാർശം ഉണ്ടായതായി പറയുന്നത്. ‘പൈസ കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗങ്ങൾ ഉണ്ട് കൗൺസിലർമാരെ ‘എന്ന അനിലിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. കത്ത് വിവാദവുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗങ്ങൾക്കിടെ പ്രതിഷേധം നടന്നുവെങ്കിലും വെള്ളിയാഴ്ച കാര്യങ്ങൾ കൂടുതൽ സംഘർഷ ഭരിത മാവുകയായിരുന്നു.