ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28-മത് സീസണ് ഇന്ന് തുടക്കമായി. 46 നാൾ നീളുന്ന ഷോപ്പിങ് മാമാങ്കത്തിന് കൂടിയാണ് ഇന്ന് കൊടികയറിയത്. ഇനി ദുബായില്‍ ഉത്സവരാവുകളാണ്. പത്ത് ലക്ഷം ദിർഹം,1 കിലോ സ്വർണം, ഡൗണ്‍ടൗണ്‍ ദുബായില്‍ അപാർട്മന്‍റ് തുടങ്ങി വിവിധ സമ്മാനങ്ങള്‍ ആണ് ഇക്കുറി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവൽ 28ാം എഡിഷനിൽ ഷോപ്പിങ്ങിനൊപ്പം കണ്ണിനും കാതിനും അനുഭവ വിരുന്നും കാത്തിരിക്കുന്നു. ഡിഎസ്എഫിന്‍റെ പ്രധാന ആകർഷണമായ കരിമരുന്ന് പ്രയോഗവും പുതുവത്സരമുള്‍പ്പടെയുളള ദിവസങ്ങളിൽ നടക്കും. ഡൗണ്‍ടൗണ്‍, അല്‍ സീഫ്, ബ്ലൂവാട്ടേഴ്സ്,ഫെസ്റ്റിവല്‍ സിറ്റിമാള്‍,ദ പോയിന്‍റെ എന്നിവിടങ്ങളിലാണ് കരിമരുന്ന്, ഡ്രോണ്‍ ഷോകള്‍ നടക്കുക.

എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ സംഗീത പരിപാടികളും ലേസർ ലൈറ്റ് ഷോകളും കരിമരുന്ന് പ്രയോഗവും നടക്കും. ഇന്ന് മുതൽ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോ തുടങ്ങും. രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും. ദ ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്‌ലെറ്റുകളും തുറക്കുന്നുണ്ട്. ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. ജെബിആർ ബീച്ചിൽ കാത്തിരിക്കുന്നത് ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ്. ഇന്ന് രാത്രി 9 വരെ ഉദ്ഘാടന വെടിക്കെട്ട് ഉണ്ടാകും. പിന്നീട് 25 വരെ ദിവസവും രാത്രി 8.30ന് വെടിക്കെട്ട് നടക്കും. പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15വരെയും വെടിക്കെട്ട് ആസ്വദിക്കാം. എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു.

പാം ജുമൈറയില്‍ ലൈറ്റിംഗ് ഡിസ്ട്രിക്റ്റ് , ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ, ‘സ്കൈ കാസിൽ’ എന്ന പേരിൽ വലിയ ആർട്ട് ഇൻസ്റ്റാളേഷനും സജ്ജമാക്കിയിട്ടുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്ന ദിവസങ്ങളിലെല്ലാം കൊക്കോകോള അരീന ഉള്‍പ്പടെ 12 സ്ഥലങ്ങളില്‍ സംഗീത വിനോദപരിപാടികള്‍ നടക്കും. അറബിക് താരങ്ങളായ മുഹമ്മദ് ഹമാക്കിയും അഹമ്മദ് സാദും കൊക്കകോള അരീനയിൽ വേദിയിൽ പരിപാടി അവതരിപ്പിക്കും. വിവിധ മാളുകളില്‍ ദിവസേന വിനോദ പരിപാടികളും നടക്കും. എമിറേറ്റിലെ 40 ലധികം മാളുകളില്‍ ഉള്‍പ്പടെയാണ് സ്റ്റേജ് ഷോകള്‍, സംഗീത വാട്ടർ ഫൗണ്ടെയ്ന്‍ ഷോ, മോദേഷും ഡാനയെയും കാണാനുളള അവസരം തുടങ്ങിയ ഒരുങ്ങുന്നത്.

ഇത്തവണ ഡിഎസ്എഫ് ദിവസങ്ങളില്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും സമ്മാനങ്ങളുമാണ്. നിസ്സാന്‍ പട്രോള്‍ ഉള്‍പ്പടെ 40 ദശലക്ഷത്തിലധികം ദിർഹത്തിന്‍റെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ 1,00,000 ദിർഹം സമ്മാനവും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമാകുന്ന മാളുകളില്‍ നിന്ന് 200 ദിർഹത്തിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ നിന്ന് നറുക്കെടുപ്പിലൂടെ പത്ത് ലക്ഷം ദിർഹം സമ്മാനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബായ് മെഗാ റാഫിള്‍, ദുബായ് ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് റാഫിള്‍, ദുബായ് ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്പ് ഇനോക് ഗ്രാന്‍ഡ് റാഫിള്‍, ഉള്‍പ്പടെയുളളവയിലും നറുക്കെടുപ്പുകള്‍ ഉണ്ടാകും. 2023 ജനുവരി 29ന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അവസാനിക്കും.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...