ഫ്രാൻസ് ഫൈനലിൽ, ഞായറാഴ്ച അർജന്റീനയെ നേരിടും

സെമിഫൈനലിലുടനീളം തങ്ങളെ വിറപ്പിച്ച ആഫ്രിക്കൻ ടീമിനെ 2-0നു മറികടന്ന് ലോക ചാംപ്യൻമാരായ ഫ്രാൻസ് വീണ്ടും ലോകകപ്പ് ഫൈനലിൽ കടന്നു. 5-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ്, 79-ാം മിനിറ്റിൽ പകരക്കാരൻ റൻഡാൽ കോളോ മുവാനി എന്നിവരാണ് ഫ്രാൻസിന്റെ സ്കോറർമാർ. ഞായറാഴ്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും. ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ശനിയാഴ്ച ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തിൽ മൊറോക്കോ ക്രൊയേഷ്യയുമായി കളിക്കും.

മൊറോക്കോയുടെ പ്രതിരോധക്കോട്ട തകർത്ത് ഫ്രാൻസിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച കിലിയൻ എംബപെയാണ് മൊറോക്കോയ്ക്കെതിരായ മത്സരത്തിലെ മിന്നും താരം. 2 ഗോളിനും കാരണമായത് എംബപെയുടെ മികവ്. മത്സരത്തിൽ മൂന്ന് ഷോട്ടുകളാണ് എംബപെ അടിച്ചത്. രണ്ട് ഗോളവസരങ്ങളും സൃഷ്ടിച്ചു. 7 തവണ എംബപെ എതിരാളികളെ മറികടന്ന് പന്തുമായി കുതിച്ചു. ആദ്യ പകുതിയിൽ ഇടതു വിങ്ങറായി കളിച്ച എംബപെ രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കറുടെ റോളിലേക്ക് മാറി.

രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിക്കുന്ന മൊറോക്കന്‍ ടീമിനെയാണ് കാണാനായത്. വലത് വിംഗില്‍ നിരന്തരം അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ മൊറോക്കന്‍ താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. ഫ്രാന്‍സിനെതിരെ പൊരിഞ്ഞ പോരാട്ടം തന്നെയാണ് മൊറോക്കോ നടത്തിയത്. മൈതാനത്തുടനീളം വീര്യത്തോടെ ഓടിക്കളിച്ചെങ്കിലും ഫ്രഞ്ച് പെനൽറ്റി ബോക്സിലെത്തിയപ്പോഴെല്ലാം കാലിടറിയതാണ് മൊറോക്കോയ്ക്കു തിരിച്ചടിയായത്.

ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ അമേരിക്കൻ പ്രസിഡണ്ടിന്റെ എഐ ഉപദേശകൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന്‍ നിയമിതനായി. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ്...

ആദ്യ’ഉഡാൻ യാത്രി’കഫേ തുറന്നു

വിമാനത്താവളത്തിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഉഡാൻ യാത്രി കഫേ പദ്ധതിയുമായി കേന്ദ്ര സർക്കാർ. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണൽ വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവാണ് ആദ്യ...

‘എം ആർ അജിത് കുമാറിന്റെത് കള്ളമൊഴി’, ഡിജിപിക്ക് പരാതിയുമായി പി വിജയൻ

സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും പോര്. എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയന്‍റെ പരാതി. തനിക്കെതിരെ എം ആർ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് വിജയന്റെ പരാതി....

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതരായി

ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പ്യനുമായ പിവി സിന്ധുവും വെങ്കട്ട ​ദത്ത സായിയും വിവാഹിതരായി. പാരമ്പര്യ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഉദയ്പൂരിലായിരുന്നു വിവാഹം നടന്നത്. ഔദ്യോ​ഗികമായി ചിത്രങ്ങളൊന്നും ഇരുവരും...

‘വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം’: വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ വീണ്ടും ആഞ്ഞടിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിൻ്റെ ആൾരൂപമാണെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "തറ പറ പറയുന്ന...

‘കേരള രാഷ്ട്രീയത്തിലെ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കും കെ കരുണാകരൻ ‘: ചെന്നിത്തല

മുൻ മന്ത്രിയായിരുന്ന ലീഡർ കെ.കരുണാകരന്റെ 14-ാം ചരമവാർഷികമാണിന്ന്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അനുസ്മരണ യോ​ഗങ്ങളും ഇന്ന് നടക്കും. ഇന്ന് രാവിലെ കനകക്കുന്ന് വളപ്പിലെ ലീഡർ പ്രതിമയ്ക്ക് മുമ്പിൽ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ലീഡർ...

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ മുസ്ലീങ്ങൾക്കെതിരല്ല: സിപിഎം

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സി.പി.എം നേതാക്കൾ രംഗത്ത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി,...

ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്, മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

ശബരിമലയിൽ ഇത്തവണത്തെ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് സുപ്രധാന തീരുമാനം. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ...