ജമ്മു കശ്മീരിൽ ഒളിവിൽ കഴിയുന്ന ഭീകരരെ പിടികൂടാൻ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണ ശക്തമാക്കുകയാണ്. ഒളിവിൽ കഴിയുന്ന നാല് ഭീകരരെ പിടികൂടാൻ 10 ലക്ഷം രൂപ വീതം എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭീകരരെ പിടികൂടുന്നതിനായി എൻഐഎ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. തിരയുന്ന ഭീകരരുടെ ഫോട്ടോയ്ക്കും അവരെ കുറിച്ച് വിവരം നൽകുന്ന വ്യക്തിക്കും 10 ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് പോസ്റ്ററിൽ പറഞ്ഞിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പോലീസും സൈന്യവും തുടർച്ചയായി പ്രയത്‌നിക്കുകയാണ്. നിരവധി ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ദക്ഷിണ കശ്മീരിൽ പാകിസ്ഥാൻ പൗരന്മാരായ നവാബ് ഷാ, കസൂരിലെ ഷംഗമംഗയിലെ സൈഫുള്ള സാജിദ് ജാട്ട്, അവരുടെ പ്രാദേശിക കൂട്ടാളികളായ ശ്രീനഗറിലെ സജ്ജാദ് ഗുൽ, തെക്കൻ കശ്മീരിലെ കുൽഗാമിലെ റെഡ്വാനി പയീനിലെ ബാസിത് അഹമ്മദ് ദാർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളാണ് പോസ്റ്ററിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഈ വർഷം ഒക്ടോബർ വരെ176 ഭീകരരെ വധിച്ചു.
.2019 ഓഗസ്റ്റ് മുതൽ 2022 സെപ്റ്റംബർ വരെ 176 സൈനികർ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ ആഭ്യന്തര വകുപ്പിന്റെ സെപ്തംബർ മാസത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019 ഓഗസ്റ്റ് 5 നും 2022 സെപ്റ്റംബർ 15 നും ഇടയിൽ 176 സൈനികർ വീരമൃത്യു വരിച്ചപ്പോൾ 2016 ഓഗസ്റ്റ് 5 മുതൽ 2019 ഓഗസ്റ്റ് 5 വരെ 290 സൈനികർ വീരമൃത്യു വരിച്ചു.