ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നി വിജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ആം ആദ്മി വിജയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സഹായിച്ചതിന് അരവിന്ദ് കെജ്രിവാൾ നന്ദി പറയുകയും ചെയ്തു.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി 6.8 ശതമാനം വോട്ട് നേടിയിരുന്നു. ഇതിനുശേഷം ഗോവയിൽ ആം ആദ്മി പാർട്ടി അംഗീകൃത പാർട്ടിയായി. ഇത്തരമൊരു സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി മറ്റൊരു സംസ്ഥാനത്ത് അംഗീകാരം ലഭിച്ചാൽ ഔദ്യോഗികമായി ദേശീയ പാർട്ടി പദവി ലഭിക്കും. ഗുജറാത്തിൽ എഎപിക്ക് 2 സീറ്റ് മാത്രം ലഭിച്ചാൽ ദേശീയ പാർട്ടിയാകാൻ സാധിക്കുമെന്ന് സാരം.
ഒരു പാർട്ടിക്ക് 4 സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടി പദവി ലഭിച്ചാൽ ദേശീയ പാർട്ടി പദവി ലഭിക്കും. 3 സംസ്ഥാനങ്ങൾ കൂട്ടിയോജിപ്പിച്ച് ഒരു പാർട്ടി ലോക്സഭയിൽ 3 ശതമാനം സീറ്റ് നേടിയാൽ. അതായത് 11 സീറ്റുകൾ നേടേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ സീറ്റുകൾ കേവലം ഒരു സംസ്ഥാനത്ത് നിന്നുള്ളതാകരുത്, മറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക് 4 ലോക്സഭാ സീറ്റുകൾക്ക് പുറമേ 4 സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാൽ ഒരു ദേശീയ പാർട്ടിയായി കണക്കാക്കപ്പെടും. ഏതെങ്കിലും പാർട്ടി ഈ മൂന്ന് നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് പാലിക്കുകയാണെങ്കിൽ, അതിന് ദേശീയ പാർട്ടി പദവി ലഭിക്കും തുടങ്ങയവയാണ് ദേശീയപാർട്ടിയായി മാറുന്നതിനുള്ള വ്യവസ്ഥകൾ